ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

റാംപിൽ ചുവടുവച്ച് പാർവതി, ഒപ്പം മാളവികയും; അഭിമാനമെന്ന് ജയറാം; ചിത്രങ്ങൾ

ഹാൻഡ്‌ലൂം കസവ് സാരിയിൽ അതിസുന്ദരിയായാണ് പാർവതി റാംപിൽ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് പാർവതി. നടൻ ജയറാമുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് താരം ഇടവേളയെടുത്തിരിക്കുകയായിരുന്നു. വർഷങ്ങൾക്കു ശേഷം ഫാഷൻ ലോകത്തേക്ക് ചുവടുവച്ചിരിക്കുകയാണ് താരം. കേരള ഗെയിംസിനോടനുബന്ധിച്ച് വീവേഴ്സ് വില്ലേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോയിലാണ്  പാർവതി പങ്കെടുത്തത്. താരത്തിന്റെ മകൾ മാളവികയും ഷോയുടെ ഭാഗമായിരുന്നു. 

ഹാൻഡ്‌ലൂം കസവ് സാരിയിൽ അതിസുന്ദരിയായാണ് പാർവതി റാംപിൽ എത്തിയത്. കസവ് സ്ട്രിപ്പ് ഡിസൈൻ ആണ് സാരിയെ ആകർഷകമാക്കുന്നത്. ആനയുടെ ഡിസൈനുള്ള കറുപ്പ് ബ്ലൗസ് ആണ് പെയർ ചെയ്തത്. ഇതേ ഡിസൈനുളള ദുപ്പട്ട അരയിൽനിന്നും പുറകിലൂടെ വലതു കയ്യിലേക്ക് സ്റ്റൈൽ ചെയ്തിരുന്നു. കയ്യടികളോടെയാണ് പാർവതിയെ വേദിയിലേക്ക് സ്വാ​ഗതം ചെയ്തത്. കസവിൽ തുന്നിയ സ്റ്റൈലിഷ് വേഷമാണ് മാളവിക ധരിച്ചിരുന്നത്. ഫ്രോക്ക് പോലുള്ള ഡ്രസ്സിനെ മനോഹരമാക്കിയത് അതിനൊപ്പം ധരിച്ച ഫുൾ സ്ലീവ് ജാക്കറ്റാണ്.

ഇരുവരും റാംപിൽ ചുവടുവച്ചതിൽ സന്തോഷം പങ്കുവച്ച് ജയറാം രം​ഗത്തെത്തി.  ‘എന്റെ ജീവിതത്തിലെ സ്ത്രീകൾ രണ്ടുപേരും തിളങ്ങുന്നത് കാണുന്നതിൽ എനിക്ക് അഭിമാനമുണ്ട്’ എന്നാണ് ഇരുവരുടേയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. നിരവധി പേരാണ് അമ്മയ്ക്കും മകൾക്കും ആശംസകളുമായി എത്തുന്നത്. പാർവതി സിനിമയിലേക്ക് തിരിച്ചുവരുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. 
 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക