Dhruv Vikram, Pasupathy വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ധ്രുവിന് സിനിമയില്ലെങ്കിലും പേടിക്കണ്ട; കബഡി കളിച്ചാണെങ്കിലും അവൻ ജീവിക്കും'

ഇവിടെ ഒരുത്തനുണ്ട്, ലുക്കും നടത്തവുമൊക്കെ നിന്നെപ്പോലെ തന്നെ.

സമകാലിക മലയാളം ഡെസ്ക്

ധ്രുവ് നായകനായെത്തുന്ന സ്പോർട്സ് ഡ്രാമയാണ് ബൈസൺ കാലമാടൻ. വാഴൈ എന്ന ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരുന്നു. ഒക്ടോബർ 17 നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിൽ ധ്രുവ് അവതരിപ്പിക്കുന്ന കിട്ടൻ എന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് പശുപതിയെത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും ധ്രുവിന്റെ കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് പശുപതി. തനിക്ക് ഏറ്റവുമധികം കോമ്പിനേഷന്‍ സീനുകളുള്ളത് ധ്രുവിനൊപ്പമായിരുന്നെന്ന് പശുപതി പറഞ്ഞു. ഒന്നിച്ചുള്ള സീനുകളിലെല്ലാം ധ്രുവിന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ചില രംഗങ്ങളില്‍ വിക്രമിനെ ഓര്‍മിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പശുപതി.

"പടത്തിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ ചിയാന്‍ എന്നെ വിളിച്ചു. ഞങ്ങള്‍ ഇടക്കൊക്കെ വിളിക്കുന്ന സുഹൃത്തുക്കളാണ്. എന്തിനാണ് വിളിച്ചതെന്നറിയാന്‍ വേണ്ടി ഞാൻ കോള്‍ അറ്റന്‍ഡ് ചെയ്തു. പടത്തിനെക്കുറിച്ചെല്ലാം ചോദിച്ചറിഞ്ഞ ശേഷം അവിടെ എന്നെപ്പോലെ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചു. ഇവിടെ ഒരുത്തനുണ്ട്, ലുക്കും നടത്തവുമൊക്കെ നിന്നെപ്പോലെ തന്നെ എന്ന് മറുപടി കൊടുത്തു. അങ്ങനെ ഒരുപാട് നേരം സംസാരിച്ചു.

ഞാന്‍ പറയാന്‍ വന്ന പോയിന്റ് ഇതാണ്, ഞങ്ങള്‍ക്കൊക്കെ അഭിനയം വിട്ടാല്‍ വേറെ ജോലിയൊന്നും അറിയില്ല. അത് കറക്ടായി ചെയ്യാനാകുമോ എന്നൊന്നും ചിന്തിക്കുന്നില്ല. അഭിനയിക്കും, അത്ര തന്നെ. പക്ഷേ, ധ്രുവിന് പേടിക്കേണ്ട ആവശ്യമില്ല. കാരണം അവന്റെ കൈയില്‍ അഭിനയവുമുണ്ട്, കബഡിയും അറിയാം.

പടത്തില്‍ ഒരു കബഡി മത്സരത്തിന്റെ ഷൂട്ട് ഞാന്‍ കണ്ടിട്ടുണ്ട്. ഗ്രാമത്തില്‍ നടക്കുന്ന മത്സരമായിട്ടാണ് കാണിക്കുന്നത്. അത് കണ്ടിട്ട് അന്തം വിട്ടുപോയി. ഞാന്‍ നേരെ മാരിയുടെ അടുത്തുപോയി ചോദിച്ചു. എന്ത് കിടിലന്‍ കളിയാണ് ഇവന്റേത്. ഗംഭീരമായിട്ടുണ്ട് എന്ന് മാരിയോടും ധ്രുവിനോടും പറഞ്ഞിട്ടുണ്ട്. നേരെ പോയി നാഷണല്‍ ഗെയിംസ് കളിക്കാനുള്ള യോഗ്യത അവനുണ്ട്",- പശുപതി പറയുന്നു.

Cinema News: Actor Pasupathy talks about Dhruv Vikram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

ഓപ്പൺ ചെയ്യാൻ സഞ്ജു, ടോസ് ജയിച്ച് ഇന്ത്യ; ഗ്രീന്‍ഫീല്‍ഡില്‍ ആദ്യം ബാറ്റിങ്

എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞ് കള്ളന്‍ വീട്ടിലെത്തി; സ്ത്രീ വേഷത്തില്‍ മാല മോഷണം

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

SCROLL FOR NEXT