ഷാരുഖിന്റെ കോലം കത്തിക്കുന്നവർ, പത്താനിലെ പാട്ടിൽ ഷാരുഖും ദീപികയും/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഷാരുഖ് ഖാന്റെ കോലം കത്തിച്ചു, പത്താനിലെ ദീപികയുടെ കാവി ബിക്കിനി വിവാദം പുകയുന്നു; വിഡിയോ

ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ വസ്ത്രമാണ് വിവാദങ്ങൾക്ക് കാരണമായത്

സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ സിനിമാലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരുഖ് ഖാന്റെ പത്താൻ. വർഷങ്ങൾക്കുശേഷമുള്ള കിങ് ഖാന്റെ തിരിച്ചുവരവ് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ആരാധകർ. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ​ഗാനം റിലീസ് ചെയ്തിരുന്നു. അതിനു പിന്നാലെ വൻ വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ വസ്ത്രമാണ് വിവാദങ്ങൾക്ക് കാരണമായത്. 

'ബേഷരം രംഗ്'എന്ന ​ഗാനത്തിൽ അതീവ ​ഗ്ലാമറസ് ലുക്കിലാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. വൻ സ്വീകരണമാണ് ​ഗാനത്തിന് ലഭിച്ചത്. ഗാനരം​ഗത്തിലെ ഒരു ഭാ​ഗത്ത് കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ഇതാണ് ഒരു വിഭാഹം ആളുകളെ ചൊടിപ്പിച്ചത്. ചിത്രം ബോയ്കോട്ട് ചെയ്യണം എന്ന ആവശ്യവുമായാണ് അവർ എത്തിയത്. 

ഇപ്പോൾ ഷാരൂഖ് ഖാന്റേയും ദീപികയുടേയും കോലം കത്തിച്ച് പ്രതിഷേധിച്ചുവെന്ന വാർത്തകളും പുറത്തുവരികയാണ്. വീര്‍ ശിവജി എന്ന സംഘടന അം​ഗങ്ങളാണ് കോലം കത്തിച്ചതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോകളും ട്വിറ്റർ പേജുകളിൽ പ്രചരിക്കുന്നുണ്ട്. ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് അവരുടെ ആവശ്യം.

മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും പത്താനെതിരെ രം​ഗത്തെത്തിയിരുന്നു. ഗാനരംഗത്തില്‍ മാറ്റം വരുത്താതെ ചിത്രം മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ടുണ്ടാകുന്നത്. ദീപിക തുക്ക്‌ഡെ തുക്ക്‌ഡെ സംഘത്തിന്റെ അനുകൂലിയാണെന്നും (ജെഎന്‍യു സമരം) അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാളയാറിലെ ആൾക്കൂട്ടക്കൊല : അഞ്ചുപേർ അറസ്റ്റിൽ

റെയിൽവേയിൽ അവസരം; ലാബ് അസിസ്റ്റന്റ് മുതൽ പബ്ലിക് പ്രോസിക്യൂട്ടർ വരെ ഒഴിവ്, ഡിസംബർ 30 മുതൽ അപേക്ഷിക്കാം

തണുപ്പായതോടെ തുമ്മലും ചീറ്റലും, ജലദോഷം പമ്പ കടക്കാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

എത്ര ചെറിയ ഉള്ളിയും എളുപ്പത്തിൽ തൊലി കളഞ്ഞെടുക്കാം

വര്‍ഷങ്ങള്‍ക്ക് ശേഷം ബഹ്‌റൈനില്‍ ജോലി ചെയ്ത കടയിലെത്തി അസീസ്; കണ്ടതും കെട്ടിപ്പിടിച്ച് കൂട്ടുകാരന്‍; വന്ന വഴി മറക്കാത്ത നടന്‍!

SCROLL FOR NEXT