പതിനൊന്നാം സ്ഥലം, കാറ്റ് കടല്‍ അതിരുകള്‍ പോസ്റ്ററുകള്‍ 
Entertainment

പതിനൊന്നാം സ്ഥലവും കാറ്റ് കടല്‍ അതിരുകളും ഒടിടി റിലീസിന്

വയനാട് ആദിവാസി സമൂഹത്തിന്റെ കഥ പറയുന്ന പതിനൊന്നാം സ്ഥലം, ജയ്‌ഹോ മൂവീസ് ഒടിടിയിലാണ് റിലീസ് ആകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിനൊന്നാം സ്ഥലം, കാറ്റ് കടല്‍ അതിരുകള്‍ എന്നീ ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ് ഫോമുകളില്‍ റിലീസ് ആകുന്നു. വയനാട് ആദിവാസി സമൂഹത്തിന്റെ കഥ പറയുന്ന പതിനൊന്നാം സ്ഥലം, ജയ്‌ഹോ മൂവീസ് ഒടിടിയിലാണ് റിലീസ് ആകുന്നത്. ട്രാവല്‍മൂവി വിഭാഗത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് ചിറ്റാടെയാണ്. കേരളീയം കളക്ടീവിന്റെ ബാനറില്‍ അശോകന്‍ നമ്പഴിക്കാട് ആണ് നിര്‍മ്മാണം. എസ് ശരത്തിന്റെ കഥയ്ക്ക് കെ സജിമോനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

കൊക്കൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി ഇ കെ നിര്‍മ്മിച്ച് സമദ് മങ്കട സംവിധാനം ചെയ്ത കാറ്റ് കടല്‍ അതിരുകള്‍ ആക്ഷന്‍ പ്രൈം ഒടിടിയിലാണ് റിലീസ് ആകുന്നത്. കെ സജിമോന്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ് ശരത്തിന്റേതാണ് കഥ. 
റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയമാണ് ഈ ചിത്രം സംവദിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം