മുഹമ്മദ് മുഹ്‌സിന്‍, ഇന്ദ്രന്‍സ് 
Entertainment

മുഹമ്മദ് മുഹ്‌സിന്‍ നായകന്‍; കൂട്ടിന് സി ആര്‍ മഹേഷും സുരേഷ് കുറുപ്പും; ഇന്ദ്രന്‍സ് അധോലോക നായകന്‍, സിനിമ വരുന്നു

അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മുഹ്‌സിന്‍ നായകനായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ സിനിമയില്‍ നായകനാകുന്നു. അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മുഹ്‌സിന്‍ നായകനായി എത്തുന്നത്. വസന്തത്തിന്റെ കനല്‍ വഴികള്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനില്‍. 'തീ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

മുഹ്‌സിനൊപ്പം സുരേഷ് കുറുപ്പ്, സിആര്‍ മഹേഷ് എംഎല്‍എ, സോമപ്രസാദ് എംപി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സ്‌കൂള്‍ കലോത്സവങ്ങളില്‍ തിളങ്ങിയ സാഗരയാണ് നായിക.  

ഇന്ദ്രന്‍സ്, പ്രേംകുമാര്‍, അരിസ്റ്റോ സുരേഷ്, ഋതേഷ്, വിനു മോഹന്‍ എിന്നിവരാണ്  മറ്റു താരങ്ങള്‍. അധോലോക നായകനായാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ എത്തുന്നത് എന്നും സംവിധായകന്‍ പറഞ്ഞു. 

മുന്‍പ് നാടകങ്ങളില്‍ അഭിനയിച്ച പരിചയത്തിലാണ് സിനിമയിലേക്ക് വരുന്നതെന്ന് മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്റെ റോളിലാണ് താന്‍ എത്തുന്നതെന്നും മുഹ്‌സിന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം