മലയാളത്തിലും തമിഴകത്തും തിരക്കുള്ള മേക്കപ്പ്മാനാണ് പട്ടണം റഷീദ്. നെൽസൺ ദിലീപ്കുമാർ ചിത്രം 'ജയിലർ 2' വിൽ രജനികാന്ത്, വിദ്യ ബാലൻ, സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ തുടങ്ങിയ താരങ്ങളുടെയെല്ലാം ലുക്കിന് പിന്നിൽ പട്ടണം റഷീദ് ആയിരുന്നു. മികച്ച മേക്കപ്പ്മാനുള്ള പുരസ്കാരവും റഷീദിനെ തേടിയെത്തിയിട്ടുണ്ട്.
എട്ടോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും 'സെല്ലുലോയ്ഡ്' എന്ന ചിത്രത്തിന് സംസ്ഥാന അവാർഡ് കിട്ടാത്തതിൽ തനിക്കേറെ വിഷമമുണ്ടെന്ന് പറയുകയാണ് പട്ടണം റഷീദ്. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "എനിക്ക് സംസ്ഥാന അവാർഡ് കിട്ടാതെ പോയ സിനിമയാണ് 'സെല്ലുലോയ്ഡ്'.
ആദ്യം സംസ്ഥാന അവാർഡ് കിട്ടാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകളൊക്കെ അറിയാൻ കഴിഞ്ഞു. പിന്നീട് അവസാന നിമിഷമാണ് ഇല്ലെന്ന് അറിഞ്ഞത്. എനിക്ക് എട്ടോളം സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട് മേക്കപ്പിന്. പിന്നെ തമിഴ്നാടിന്റെയൊക്കെ സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട്. പക്ഷേ കിട്ടാതെ പോയ ഈ പടത്തിന്റെ സംസ്ഥാന അവാർഡ് ആണ് എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചിട്ടുള്ളത്.
കാരണം ഞാൻ അത്രയധികം ഹൃദയത്തോട് ചേർത്തുവച്ച സിനിമയാണ് 'സെല്ലുലോയ്ഡ്'. ഞാൻ ആ സിനിമയ്ക്കായി അത്രയും പഠനങ്ങൾ നടത്തിയിട്ടുണ്ട്. അതിന് വേണ്ടി പണിയെടുത്തിട്ടുണ്ട്. വളരെ ചെറിയ ബഡ്ജറ്റിലാണ് ആ സിനിമ ചെയ്തത്. ഒരുപാട് കാലം ഒരു സിനിമയ്ക്ക് വേണ്ടി മാറ്റി വച്ചത് ഈ പടത്തിനായിരുന്നു. അതുകൊണ്ട് ഒരു നോവ് അനുഭവിച്ചിട്ടുണ്ട്.
പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ മുടി വിഗ് ആണ്".- പട്ടണം റഷീദ് പറഞ്ഞു. കമൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ ചിത്രമാണ് സെല്ലുലോയ്ഡ്. പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, ചാന്ദ്നി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ജെ സി ഡാനിയേൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തിയത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates