Guru, Pattanam Rashid വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വെളുപ്പിന് അഞ്ച് മണിക്ക് മേക്കപ്പ് തുടങ്ങും, എട്ട് മണിക്ക് മുൻപ് തീർക്കണം; എന്റെ ജീവിതത്തിൽ വലിയ സംഭാവന നൽകിയ സിനിമയാണ് ​'ഗുരു"

'ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കറിന് തിരഞ്ഞെടുത്ത സിനിമയാണ് ​'ഗുരു'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് 1997ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഗുരു'. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി, സിത്താര, ശ്രീലക്ഷ്മി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി. ​'ഗുരു'വിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത മേക്കപ്പ്മാൻ പട്ടണം റഷീദ്.

"ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കറിന് തിരഞ്ഞെടുത്ത സിനിമയാണ് ​'ഗുരു'. ഞാനിപ്പോഴും തമിഴിലൊക്കെ പോകുമ്പോൾ അവിടെയുള്ളവരോട് ആ സിനിമയെക്കുറിച്ച് പറയാറുണ്ട്. ഓസ്ട്രേലിയൻ ഓർക്കസ്ട്രയാണ് അതിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ഇളയരാജയുടെ മ്യൂസിക്കിൽ.

എനിക്ക് ആവേശം കൊള്ളുന്ന ഒരു സിനിമയാണത്. വെളുപ്പിന് അഞ്ച് മണിക്ക് നമ്മൾ മേക്കപ്പ് തുടങ്ങും. പത്തോളം മേക്കപ്പ് ആർട്ടിസ്റ്റുകളുണ്ട്. ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്. പത്തഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകളുണ്ട്. എല്ലാവർക്കും മുടി വയ്ക്കണം, കോൺടാക്ട് ലെൻസ് വയ്ക്കണം, താടി വയ്ക്കണം. അങ്ങനെ കുറേ കാര്യങ്ങളുണ്ടായിരുന്നു.

എല്ലാവർക്കും ഒരു ബ്രൗൺ കളറാണ്. അതെന്തുകൊണ്ടാണ‌ന്ന് ചോദിച്ചാൽ ആ സെറ്റ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് ചുവന്ന മണ്ണു കൊണ്ടാണ്. അതിൽ സ്വഭാവികമായും പൊടിയുണ്ടാകും. അതുവച്ചാണ് അവരുടെ ശരീരത്തിന് ഒരു ബ്രൗൺ കളർ കൊടുത്തത്. ലൈറ്റ് ഈജിപ്ഷ്യൻ എന്നു പറയുന്ന ഒരു പാൻ കേക്ക് ഉപയോ​ഗിച്ചാണ് ആ കളർ കൊടുത്തത്. പിന്നെ എല്ലാവർക്കും താടി വച്ചു.

ശ്രീനിവാസൻ, ലാൽ സാർ എല്ലാവരും രാവിലെ വരും. കൃത്യം എട്ട് മണിക്ക് ആദ്യത്തെ ഷോട്ട് എടുക്കും. അതിന് മുൻപ് ആദ്യത്തെ ഷോട്ടിന് വേണ്ട എല്ലാവരെയും നമ്മൾ റെഡിയാക്കണം. അതൊരു നല്ല ശ്രമമായിരുന്നു. പക്ഷേ വളരെ ഡിസിപ്ലിൻ ആയി പോയ ഒരു ഷൂട്ടായിരുന്നു. ഓർക്കുമ്പോൾ ആ സിനിമയൊക്കെ വലിയ സംഭാവന നൽകിയിട്ടുണ്ട് ജീവിതത്തിൽ". - ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പട്ടണം റഷീദ് പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Pattanam Rashid talks about Guru movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പ്, തേനീച്ച, കടന്നല്‍ ആക്രമിച്ച് മരിച്ചാല്‍ അഞ്ച് ലക്ഷം; വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരത്തുക 17.5 ലക്ഷമായി ഉയര്‍ത്തി

മോട്ടോർ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്

ചേരാനെല്ലൂര്‍ വാഹന അപകടം; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം; വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും

പ്രോട്ടീന്‍ കലവറ, ചതുരപ്പയര്‍ ഗ്രോബാഗിലും വളരും; വള്ളി നിറയെ കായ്ക്കാന്‍ സിംപിള്‍ ടിപ്

'വൈദേകം റിസോര്‍ട്ടിലെ ഇപി ജയരാജന്റെ ഭാര്യയുടെ നിക്ഷേപം റിട്ടയര്‍ ആനുകൂല്യങ്ങള്‍ കൊണ്ടാണോ?; ചോദ്യങ്ങളുമായി ഇപി ശ്യാംജിത്ത്