വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'കെട്ടാനൊക്കെ ഇനിയും സമയമുണ്ടല്ലോ, നിന്റെ അപ്പന് പ്രായമാവട്ടെ'; ജലജയായി ആശാ ശരത്ത്; പീസ് കാരക്റ്റർ ടീസർ

ജലജ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ആശാ ശരത്ത് അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന പീസ് സിനിമയുടെ കാരക്റ്റർ ടീസർ പുറത്ത്. ആശാ ശരത്തിന്റെ കാരക്റ്റർ ടീസറാണ് പുറത്തുവന്നത്. ജലജ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ആശാ ശരത്ത് അവതരിപ്പിക്കുന്നത്. താരത്തിന്റെ രസകരമായ ഡയലോ​ഗുകളും മറ്റും ചേർത്തതാണ് വിഡിയോ. വ്യത്യസ്തത നിറഞ്ഞ കഥാപാത്രം ഇതിനോടകം ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. 

നവാഗതനായ സൻഫീർ കെ. സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പീസ്'. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. ആക്ഷേപഹാസ്യത്തിൽ പറയുന്ന ചിത്രം മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലായാണ് ഒരുങ്ങുന്നത്. സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്.

ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, സ്ക്രിപ്റ്റ് അസിസ്റ്റൻ്റ്: അനന്തകൃഷ്ണൻ, ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, അസോസിയേറ്റ്‌ ക്യാമറ: ഉണ്ണി പാലോട്, ആർട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം, സൗണ്ട് ഡിസൈൻ: അജയൻ അദത്, വസ്ത്രാലങ്കാരം: ജിഷാദ്‌ ഷംസുദ്ദീൻ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, ഷമീർ, ജോ, സ്റ്റിൽസ്: ജിതിൻ മധു, സ്റ്റോറി ബോർഡ്: ഹരിഷ് വല്ലത്ത്, ഡിസൈൻസ്‌: അമൽ ജോസ്‌, പി.ആർ.ഒ മഞ്ജു ഗോപിനാഥ്‌. ചിത്രം ഓഗസ്റ്റ് 19ന് തിയേറ്ററുകളിൽ എത്തും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍