ചിത്രം: ഫെയ്‌സ്‌ബുക്ക് 
Entertainment

നിലു ബേബിക്ക് അനിയത്തിക്കുട്ടി, പേളി മാണിക്കും ശ്രീനിഷിനും കുഞ്ഞ് പിറന്നു

സോഷ്യൽ മീഡിയയിലൂടെ ശ്രീനിഷ് തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ടതാരജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ദമ്പതികൾ. ഇപ്പോൾ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ശ്രീനിഷ്. ഇരുവർക്കും മകൾ പിറന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ശ്രീനിഷ് തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. 

"ഞങ്ങൾ വീണ്ടുമൊരു പെൺകു‍ഞ്ഞിനാൽ അനു​ഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതരും ആരോഗ്യത്തോടെയും ഇരിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി"- എന്നാണ് ശ്രീനിഷ് കുറിച്ചത്. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തിയത്. 

റിയാലിറ്റി ഷോ ആയ ബി​ഗ് ബോസിലൂടെയാണ് പേളി- ശ്രീനിഷ് പ്രണയം പൂവിടുന്നത്. ഇരുവരും റിയാലിറ്റി ഷോ മത്സരാർത്ഥികളായിരുന്നു. തുടർന്ന് 2019ലാണ് ഇരുവരും വിവാഹിതരാവുന്നത്. 2011 ലാണ് ഇവർക്ക് ആദ്യത്തെ കുഞ്ഞ് പിറക്കുന്നത്. നില എന്ന പേരിട്ടിരിക്കുന്ന കുഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രിയങ്കരിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT