ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഈ നിമിഷം എന്നും വിലപ്പെട്ടത്'; കുഞ്ഞ് മാലാഖയ്‌ക്കൊപ്പമുള്ള ചിത്രവുമായി പേളി മാണി

മകളെ ആദ്യമായി കയ്യിലെടുത്ത നിമിഷമാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് പേളി മാണി. നടിയും അവതാരകയുമായി തിളങ്ങുന്ന താരം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാണ്. ഇന്നലെയാണ് പേളി മാണി പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. താരത്തിന്റെ ഭര്‍ത്താവും നടനുമായ ശ്രീനിഷ് ആണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ മകള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം. 

മകളെ ആദ്യമായി കയ്യിലെടുത്ത നിമിഷമാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചത്. ഈ നിമിഷം എന്നും ഓര്‍മിക്കും എന്നാണ് പേളി കുറിച്ചത്. മനോഹരമായ കുറിപ്പിനൊപ്പമായിരുന്നു പോസ്റ്റ്. 

ഒന്‍പത് മാസത്തിനു ശേഷം, അവസാനം ഞങ്ങള്‍ പരസ്പരം കണ്ടു. ആദ്യമായി അവളെ കയ്യിലെടുത്ത നിമിഷം. മൃദുലമായ തൊലിയും ചെറിയ ഹൃദയമിടിപ്പും ഞാന്‍ എന്നും ഓര്‍ക്കും. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണത്. ആനന്ദ കണ്ണീര്‍ പൊഴിഞ്ഞു. ഇന്ന് ഞാന്‍ മറ്റൊരു പെണ്‍കുഞ്ഞിന്റെ കൂടെ ആമ്മയാണ്. ശ്രീനി പറഞ്ഞു നിങ്ങള്‍ എല്ലാവരും സ്‌നേഹവും പ്രാര്‍ത്ഥനകളും അയച്ചെന്ന്. അത് എന്റെ ഹൃദയം നിറച്ചു. എന്റെ കുഞ്ഞ് കുടുംബത്തെ എത്രത്തോളമാണ് നിങ്ങള്‍ സ്‌നേഹിക്കുന്നത്. എല്ലാവര്‍ക്കും നന്ദി. എല്ലാവരേയും ഞാന്‍ സ്‌നേഹിക്കുന്നു. നിങ്ങളുടെ അനുഗ്രഹത്തില്‍ ഞങ്ങളുടെ കുഞ്ഞ് സുരക്ഷിതയാണെന്ന് എനിക്കറിയാം.- പേളി കുറിച്ചു. 

സാനിയ അയ്യപ്പന്‍, റിമി ടോമി, ഗോവിന്ദ് പത്മസൂര്യ, പ്രിയാമണി, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയ നിരവധി താരങ്ങളാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്. പേളിയുടേയും ശ്രീനിഷിന്റേയും രണ്ടാമത്തെ കുഞ്ഞാണ് ഇത്. നില എന്ന മറ്റൊരു മകള്‍ കൂടി ദമ്പതികള്‍ക്കുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT