നരേന്ദ്ര മോദി/ ചിത്രം; ഫെയ്സ്ബുക്ക്, പത്താൻ പോസ്റ്റർ 
Entertainment

'പതിറ്റാണ്ടുകൾക്കുശേഷം ശ്രീന​ഗറിലെ തിയറ്ററുകൾ ഹൗസ് ഫുള്ളായി'; പത്താൻ വിജയം പാർലമെന്റിൽ പറഞ്ഞ് മോദി; വിഡിയോ വൈറൽ

പത്താൻ വിജയത്തേക്കുറിച്ച് ലോക്സഭയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശമാണ് ശ്രദ്ധനേടുന്നത്

സമകാലിക മലയാളം ഡെസ്ക്

റെ വിമർശനങ്ങൾക്കൊടുവിലാണ് ഷാരുഖ് ഖാൻ നായകനായി എത്തിയ പത്താൻ തിയറ്ററിൽ എത്തിയത്. എന്നാൽ ബഹിഷ്കരണ ആഹ്വാനങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് കിങ് ഖാൻ ബോക്സ് ഓഫിസിലെ തന്റെ തിരിച്ചുവരവ് ആഘോഷമാക്കിയത്. 1000 കോടിയിലേക്ക് അടുക്കുകയാണ് ചിത്രം. അതിനിടെ പത്താൻ വിജയത്തേക്കുറിച്ച് ലോക്സഭയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശമാണ് ശ്രദ്ധനേടുന്നത്. 

കശ്മീരിലെ മാറുന്ന സാഹചര്യങ്ങളേക്കുറിച്ച് പറയുന്നതിനിടെയാണ് ഷാരൂഖ് ചിത്രത്തേക്കുറിച്ച് മോദി പരാമർശിച്ചത്. പതിറ്റാണ്ടുകൾക്കിപ്പുറം ശ്രീന​ഗറിലെ തിയേറ്ററുകൾ ഹൗസ് ഫുള്ളാവുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിലാണ് പ്രധാനമന്ത്രി പത്താന്റെ വിജയത്തെക്കുറിച്ച് പറഞ്ഞത്. 

എന്തായാലും പ്രധാനമന്ത്രിയുടെ വാക്കുകൾ ഷാരുഖ് ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രസം​ഗത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പത്താൻ സൂപ്പർഹിറ്റാണെന്ന് മോദിക്കു പോലും അറിയാം എന്നാണ് ആരാധകരുടെ കമന്റുകൾ. റിലീസിന് പിന്നാലെ തന്നെ ഹൗസ്ഫുള്ളാകുന്ന ശ്രീന​ഗർ തിയറ്ററുകളുടെ ചിത്രങ്ങൾ വൈറലായിരുന്നു. അഞ്ച് വർഷത്തിനുശേഷമുള്ള ഷാരുഖ് ഖാന്റെ തിരിച്ചുവരവാണ് ചിത്രം. 

പഠാൻ റിലീസിന് തൊട്ടുമുമ്പ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകളിൽ നിന്ന് ബി.ജെ.പി നേതാക്കളും പാർട്ടി പ്രവർത്തകരും ഒഴിഞ്ഞുനിൽക്കണമെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. അതിനു പിന്നാലെ പത്താന്റെ വിജയം ശ്രീന​ഗറിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപ അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

യൂറോപ്പിന് തീപിടിക്കും! ചാംപ്യന്‍സ് ലീഗില്‍ ഇന്ന് പിഎസ്ജി- ബയേണ്‍, ലിവര്‍പൂള്‍- റയല്‍ മാഡ്രിഡ് പോരാട്ടങ്ങള്‍

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

SCROLL FOR NEXT