Entertainment

വിസ്മയിപ്പിക്കാൻ എത്തുന്നു... 'പൊന്നിയിൻ സെൽവൻ'- റിലീസ് പ്രഖ്യാപിച്ചു

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ണിരത്‌നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെൽവ'ന്റെ റീലീസ് തീയതി പ്രഖ്യാപിച്ചു. മണിരത്‌നത്തിന്റെ തന്നെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും സംയുക്തമായാണ് രണ്ട് ഭാഗങ്ങൾ ഉള്ള ചിത്രം നിർമിച്ചിക്കുന്നത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയത്. 

ആദ്യ ഭാഗമായ 'പൊന്നിയിൻ സെൽവൻ-1' 2022 സെപ്റ്റംബർ 30 ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടൊപ്പം ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളും പുറത്ത് വിട്ടു.

പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. ചിത്രീകരണം തുടങ്ങിയ അന്ന് മുതൽ സിനിമാ പ്രേമികൾ ആകാംഷാഭരിതരാണ്. 

വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. എആർ റഹ്മാനാണ് സംഗീത സംവിധായകൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും