പൂജ ഹെ​ഗ്ഡെ ഇൻസ്റ്റ​ഗ്രാം
Entertainment

തമന്നയുടെ 'കാവാലാ' പോലെയാണോ 'കൂലി'യിലെ ഡാൻസ്? പൂജയുടെ മറുപടി

ഓഗസ്റ്റ് 14 നാണ് കൂലി തിയറ്ററുകളിലെത്തുക.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തിളങ്ങി നിൽക്കുന്ന നടിമാരിലൊരാളാണ് പൂജ ഹെ​ഗ്ഡെ. സൂപ്പർ താരങ്ങൾക്കൊപ്പം നിരവധി സിനിമകളാണ് പൂജയുടെ ലൈൻ അപ്പിലുള്ളത്. നിലവിൽ സൂര്യ നായകനായെത്തുന്ന റെട്രോ ആണ് പൂജയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് ഒന്നിനാണ് റിലീസിനെത്തുക. രജനികാന്ത് - ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തുന്ന കൂലിയിലും പൂജ ഒരു ഡാൻസ് നമ്പറുമായെത്തുന്നുണ്ട്. ഓഗസ്റ്റ് 14 നാണ് കൂലി തിയറ്ററുകളിലെത്തുക.

ചിത്രീകരണം പൂർത്തിയായ കൂലി ഇപ്പോൾ പോസ്റ്റ്- പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. ‌ഇപ്പോഴിതാ ചിത്രത്തിലെ ​ഗാനരം​ഗത്തെക്കുറിച്ച് പൂജ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. "ഞാൻ ഒരു ഗാനത്തിൽ നൃത്തം ചെയ്യുകയും ചിത്രത്തിൽ ഒരു സ്പെഷ്യൽ വേഷം ചെയ്യുകയും ചെയ്തിട്ടുണ്ട്. തമന്നയുടെ ജയിലറിലെ കാവാലാ എന്ന ​ഗാനത്തേക്കാൾ രസകരമായിരിക്കും ഇതെന്നും' പൂജ പറഞ്ഞു.

ഡാൻസിന്റെ കൊറിയോ​ഗ്രഫിയും താൻ നന്നായി ആസ്വദിച്ചുവെന്ന് പൂജ കൂട്ടിച്ചേർത്തു. അല്ലു അർജുനൊപ്പമുള്ള അടുത്ത സിനിമയേക്കുറിച്ചുള്ള ചോദ്യത്തിനും നടി അഭിമുഖത്തിൽ മറുപടി നൽകി. നല്ല കഥയും കഥാപാത്രവും വരുകയാണെങ്കിൽ,‍ ഞങ്ങൾക്ക് ചേരുന്നതാണെങ്കിൽ ഉറപ്പായും ഞങ്ങൾ അത് ചെയ്യും എന്നാണ് പൂജ പറഞ്ഞത്. മുൻപ് അല വൈകുണ്ഠപുരമുലൂ, ഡിജെ: ദുവ്വാഡ ജഗന്നാഥം എന്നീ ചിത്രങ്ങളിൽ പൂജയും അല്ലു അർജുനും ഒന്നിച്ചെത്തിയിരുന്നു.

രണ്ട് ചിത്രങ്ങളും തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. എന്തായാലും ഇരുവരും ഒന്നിച്ചുള്ള സിനിമ ഉടൻ സംഭവിക്കട്ടെ എന്നാണ് പൂജയുടെ വാക്കുകൾക്ക് താഴെ നിറയുന്ന കമന്റുകൾ. പുഷ്പ 2 ആണ് അല്ലു അർജുന്റേതായി ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഹേയ് ജവാനി തോ ഇഷ്ക് ഹോന ഹേ എന്ന ബോളിവുഡ് ചിത്രത്തിലും പൂജയാണ് നായികയായെത്തുന്നത്. വരുൺ ധവാനാണ് ചിത്രത്തിൽ നായകനായെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ കുഴഞ്ഞുവീണു; ചികിത്സാ കിട്ടാതെ മരിച്ചെന്ന് പരാതി; പ്രതിഷേധം

ഇസ്രയേല്‍ - ലെബനൻ സംഘർഷത്തില്‍ വെടിനിര്‍ത്തല്‍, പ്രഖ്യാപനവുമായി ട്രംപ്

SCROLL FOR NEXT