അമ്മ പൂര്‍ണിമ ഇന്ദ്രജിത്തിന് സര്‍പ്രൈസ് സമ്മാനവുമായി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ഐഫോണ്‍ 17 പ്രോമാക്‌സ് ആണ് മകള്‍ അമ്മയ്ക്കായി സമ്മാനിച്ചത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് പ്രാര്‍ത്ഥന ഇക്കാര്യം പങ്കുവച്ചത്. ഫോണ്‍ വാങ്ങാന്‍ പോകുന്നത് മുതല്‍ പൂര്‍ണിമയ്ക്ക് സമ്മാനിക്കുന്നത് വരെയുള്ള നിമിഷങ്ങളാണ് പ്രാര്‍ത്ഥന വിഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്.
''ഇന്ന് വളരെ സ്‌പെഷ്യല്‍ ആയൊരു ദിവസാണ്. ഇന്ന് ഞാന്‍ അമ്മയ്ക്ക് പുതിയൊരു ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ പോവുകയാണ്. ഇതിന് പിന്നിലൊരു കഥയുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അമ്മ ഒരേ ഫോണാണ് ഉപയോഗിക്കുന്നത്. ഫോണ്‍ ധാരാളമായി ഉപയോഗിക്കുന്ന ആളാണ് അമ്മ. അമ്മയുടെ ജോലിയും ഫോണിലൂടെയാണ് നടക്കുന്നത്. ഫോണ്‍ ഡിസ്‌പ്ലെ പൊട്ടിയിട്ടുണ്ട്. പുറത്ത് കൊടുത്ത് നന്നാക്കാന്‍ പേടിയാണ് അമ്മയ്ക്ക്. രണ്ട് വര്‍ഷം മുമ്പ് അച്ഛന്‍ 15 പ്രോ സമ്മാനിച്ചിരുന്നു. പക്ഷെ അമ്മയത് സൂക്ഷിച്ച് വെക്കുകയാണ് ചെയ്തത്. അമ്മ ഉപയോഗിക്കാത്തതിനാല്‍ പിന്നീട് എനിക്ക് തന്നു'' എന്നാണ് പ്രാര്‍ത്ഥന പറയുന്നത്.
''ഇപ്പോഴുള്ള ഫോണ്‍ ഉപയോഗിക്കാന്‍ പറ്റാതായി. അതിനാല്‍ അമ്മയ്‌ക്കൊരു ഫോണ്‍ വാങ്ങിക്കൊടുക്കാമെന്ന് ഞാന്‍ കരുതി. ഇതാദ്യമായിട്ടാണ് ഞാന്‍ അമ്മയ്ക്ക് വിലകൂടി എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നത്. അമ്മയ്ക്ക് ഇഷ്ടമാകും. എന്റെ അമ്മയെ എനിക്കറിയാം. അമ്മയുടെ പ്രതികരണം കാണാന്‍ ആകാംക്ഷയുണ്ട്. അമ്മ കരയുമെന്നാണ് തോന്നുന്നത്. എനിക്ക് അറിയാവുന്ന, ഏറ്റവും കഠിനാധ്വാനിയായ സ്ത്രീയാണ് അമ്മ. അമ്മ ഇതെല്ലാം അര്‍ഹിക്കുന്നുണ്ട്.'' എന്നും പ്രാര്‍ത്ഥന പറയുന്നു.
പിന്നീട് വീട്ടിലെത്തിയ ശേഷം പ്രാര്‍ത്ഥന അമ്മയ്ക്ക് പുതിയ ഫോണ്‍ കൈമാറുന്നതും വിഡിയോയിലുണ്ട്. 'ഏറ്റവും നല്ല അമ്മയ്ക്ക് ഏറ്റവും നല്ല ഫോണ്‍' എന്നു പറഞ്ഞു കൊണ്ടാണ് പ്രാര്‍ത്ഥന അമ്മയ്ക്ക് ഫോണ്‍ സമ്മാനിക്കുന്നത്. മകളുടെ സര്‍പ്രൈസില്‍ പൂര്‍ണിമ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു പോകുന്നതും വിഡിയോയില്‍ കാണാം. സമ്മാനം ഏറ്റുവാങ്ങിയ ശേഷം മകളെ കെട്ടിപ്പിടിക്കുകയും സ്‌നേഹ ചുംബനം നല്‍കുകയും ചെയ്യുന്നുണ്ട് പൂര്‍ണിമ.
അതേസമയം, എന്തിനാണ് ഇത്രയും പൈസ ചെലവാക്കിയതെന്ന് പൂര്‍ണിമ മകളോട് ചോദിക്കുന്നുണ്ട്. ഇങ്ങനെ പണം കളയാതെ സമ്പാദിക്കണമെന്നും പൂര്‍ണിമ പറയുന്നുണ്ട്. മകളെ ഓര്‍ത്ത് തനിക്ക് അഭിമാനമുണ്ടെന്നും പൂര്‍ണിമ പറയുന്നുണ്ട്. ഇതിനിടെ തനിക്ക് ഒന്നുമില്ലേ എന്ന് ഇന്ദ്രജിത്തും മകളോട് ചോദിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates