ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'ശ്രദ്ധിച്ചു കാണണം', തേക്കേണ്ടത് എങ്ങനെയെന്ന് പണിക്കാർക്ക് ക്ലാസെടുത്ത് പൂർണിമ ഇന്ദ്രജിത്ത്; വിഡിയോ

വീടിന്റെ തേപ്പു പണി ചെയ്യുന്ന പൂർണിമയെയാണ് വിഡിയോയിൽ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടിയും ഫാഷൻ ഡിസൈനറുമായി ആരാധകരുടെ മനം കവർന്ന താരമാണ് പൂർണിമ ഇന്ദ്രജിത്ത്. ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിൽ നിന്ന് പൂർണിമ പങ്കുവച്ച് വിഡിയോ ആണ് വൈറലാവുന്നത്. 

വീടിന്റെ തേപ്പു പണി ചെയ്യുന്ന പൂർണിമയെയാണ് വിഡിയോയിൽ കാണുന്നത്. ചുമരു തേക്കുന്നത് എങ്ങനെയെന്ന് തന്റെ പണിക്കാർക്ക് ക്ലാസെടുക്കുകയാണ് താരം. ഹിന്ദിയിലും മലയാളത്തിലുമായി തേപ്പിലെ പ്രശ്നങ്ങളാണ് പൂർണിമ പറയുന്നത്. സ്വന്തം വീടിന്റെ പണി സ്വയം ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് തേപ്പ് വീഡിയോ. ഇത്രയും നല്ല തേപ്പുകാരിയെ കണ്ടിട്ടില്ലെന്നാണ് ചിലരുടെ കമന്റ്. വളരെ പ്രൊഫഷനലായ രീതിയിലാണ് പൂർണിമ തന്റെ വീട് തേക്കുന്നതെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. മകൾ പ്രാർത്ഥനയേയും പൂർണിമയുടെ വിഡിയോയിൽ കാണാം. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍