Entertainment

ഇന്ദ്രജിത്തിന് ഇസ്താംബുളിൽ പിറന്നാൾ സർപ്രൈസ് ഒരുക്കി പൂർണിമ; കണ്ണു നിറഞ്ഞ് താരം; വിഡിയോ

തുർക്കിയിൽ അവധി ആഘോഷത്തിലാണ് പൂർണിമയും ഇന്ദ്രജിത്തും

Author : സമകാലിക മലയാളം ഡെസ്ക്

ടൻ ഇന്ദ്രജിത്തിന്റെ പിറന്നാളായിരുന്നു കഴിഞ്ഞദിവസം. പൂർണിമയും പൃഥ്വിരാജും ഉൾപ്പടെ നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ കുറിച്ചത്. കുറച്ചുദിവസങ്ങളായി തുർക്കിയിൽ അവധി ആഘോഷത്തിലാണ് പൂർണിമയും ഇന്ദ്രജിത്തും. പൂർണിമയുടെ പിറന്നാളും വിവാഹവാർഷികവുമെല്ലാം ഇവർ തുർക്കിയിലാണ് ആഘോഷിച്ചത്. ഇപ്പോൾ പിറന്നാൾ ദിനത്തിൽ ഇന്ദ്രജിത്തിന് പൂർണിമ നൽകി സർപ്രൈസാണ് ആരാധകരുടെ മനം കവരുന്നത്. 

ഇസ്താബുളിലെ ഹോട്ടലിൽ വച്ചാണ് താരം സർപ്രൈസ് ഒരുക്കിയത്. ഇരുവരും ചേർന്ന് ഭക്ഷണം കഴിക്കുന്നതിനിടെ പിറന്നാൾ കേക്കുമായി ഹോട്ടൽ ജീവനക്കാർ ഇന്ദ്രജിത്തിനരികിലേക്ക് എത്തുകയായിരുന്നു. പൂർണിമയുടെ സർപ്രൈസിൽ ഇന്ദ്രജിത്തിന്റെ കണ്ണ് നിറയുന്നതും വിഡിയോയിൽ കാണാം. പൂർണിമ തന്നെയാണ് ഈ മനോഹരനിമിഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‍

ഇസ്താംബുളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പൂർണിമ ആശംസ കുറിച്ചത്. അസ്താംബുളിൽ നിന്നുള്ള നിരവധി ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. തുർക്കിയിലെ കാർപ്പറ്റാണ് പൂർണിമയുടെ മനം കവർന്നത്. കൂടാതെ തുർക്കി വിഭവങ്ങളും ആസ്വദിക്കുകയാണ് ദമ്പതികൾ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT