പൂര്‍ണിമ യൂട്യൂബ്
Entertainment

പൂര്‍ണിമയുടെ 'ഒരു കട്ടില്‍ ഒരു മുറി' ട്രെയിലര്‍ പുറത്ത്

സിനിമയില്‍ പൂര്‍ണിമയുടെ ഭര്‍ത്താവായി തന്നെ ഇന്ദ്രജിത്തും അഭിനയിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദാകൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'ഒരു കട്ടില്‍ ഒരു മുറി' ട്രെയിലര്‍ എത്തി. ഒരിടവേളയ്ക്കു ശേഷം പൂര്‍ണിമ മലയാളത്തില്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

ഷാനവാസ് കെ. ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷമ്മി തിലകന്‍, വിജയരാഘവന്‍, രഘുനാഥ് പലേരി, .ജനാര്‍ദ്ദനന്‍, ഗണപതി, സ്വത്തിടസ്പ്രഭു മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാര്‍ പ്രഭാകരന്‍, ഉണ്ണിരാജാ ഹരിശങ്കര്‍, രാജീവ് വി.തോമസ്, ലിബിന്‍ ഗോപിനാഥ്, ദേവരാജന്‍ കോഴിക്കോട് എന്നിവരും അഭിനയിക്കുന്നു.

സിനിമയില്‍ പൂര്‍ണിമയുടെ ഭര്‍ത്താവായി തന്നെ ഇന്ദ്രജിത്തും അഭിനയിച്ചേക്കും എന്നു റിപ്പോര്‍ട്ടുകളുണ്ട്. രഘുനാഥ് പലേരിയുടേതാണ് തിരക്കഥ. ഗാനങ്ങള്‍ അന്‍വര്‍ അലി-അങ്കിത് മേനോന്‍-വര്‍ക്കി. ഛായാഗ്രഹണം എല്‍ദോസ് ജോര്‍ജ്. എഡിറ്റിങ് മനോജ്‌സി.എസ്. കലാസംവിധാനം അരുണ്‍ ജോസ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ഷിബു പന്തലക്കോട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സപ്തതരംഗ ക്രിയേഷന്‍സും വിക്രമാദിത്യന്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. സപ്ത തരംഗ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT