ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

പോപ്പ് ​ഗായിക ഷക്കീരയെ കാട്ടുപന്നി ആക്രമിച്ചു, സംഭവം മകനൊപ്പം നടക്കാനിറങ്ങിയപ്പോൾ

അപ്രതീക്ഷിത ആക്രമണത്തിൽ താരത്തിന്റെ ബാ​ഗ് നഷ്ടപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ബാഴ്സിലോന; പോപ്പ് ​ഗായിക ഷക്കീരയ്ക്കു നേരെ കാട്ടുപന്നികളുടെ ആക്രമണം. മകനൊപ്പം പാർക്കിലൂടെ നടക്കുന്നതിനിടെയാണ് താരം ആക്രമണത്തിന് ഇരയായാത്. അപ്രതീക്ഷിത ആക്രമണത്തിൽ താരത്തിന്റെ ബാ​ഗ് നഷ്ടപ്പെട്ടു. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ താരം തന്നെയാണ് സംഭവം പങ്കുവെച്ചത്. 

സ്പെയിനിലെ ബാഴ്സിലോനയിൽ താമസിക്കുന്ന ഷക്കീര 8 വയസുള്ള മകന്‍ മിലാനോടൊപ്പമാണ് നടക്കാനിറങ്ങിയത്. ആക്രമണത്തിനിടെ നഷ്ടപ്പെട്ട താരത്തിന്റെ ബാ​ഗ് പിന്നീട് തിരിച്ചുകിട്ടി. എന്നാൽ പല സാധാനങ്ങളും നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തിരുന്നു. കാട്ടുപന്നികളെ താന്‍ നന്നായി നേരിട്ടില്ലെ എന്ന് മകനോട് ഷക്കീര ചോദിക്കുന്നതും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഉണ്ട്.

ആയിരക്കണക്കിന് കേസുകളാണ് സ്പാനീഷ് നഗരത്തില്‍ കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. യാത്ര വാഹനങ്ങളെ ആക്രമിക്കുക, വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുക എന്നിങ്ങനെ വിവിധ തരത്തിലാണ് കേസുകള്‍. അധികൃതര്‍ക്ക് നേരിട്ട് പന്നികളെ വെടിവച്ച് കൊല്ലാന്‍ ബാഴ്സിലോണയില്‍ അനുമതിയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT