പ്രഭാസ്, ദീപിക പദുക്കോൺ/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന പ്രൊജക്ട് കെ; ചിത്രം എത്തുന്നത് രണ്ട് ഭാഗങ്ങളായി

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന പ്രൊജക്ട് കെ. തെലുങ്ക് സയന്‍സ് ഫിക്ഷനായാണ് ചിത്രം ഒരുക്കുന്നത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് പ്രധാന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. രണ്ടു ഭാഗങ്ങളിലായിട്ടാവും ചിത്രത്തിന്റെ റിലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഐഡിയയും ഇതിവൃത്തവും വലുതായതിനാലാണ് രണ്ട് ഭാഗങ്ങളിലായി എടുക്കാനായി അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത് എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 2024ല്‍ ചിത്രത്തിന്റെ ആദ്യഭാഗം റിലീസിന് എത്തും. 

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ വിവരം നാഗ് അശ്വിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രഭാസിന്റെ ഇന്‍ട്രൊഡക്ഷനും ആദ്യ ഷെഡ്യൂളിലുണ്ടായിരുന്നു. മികച്ച വിജയമായി മാറിയ മഹാനടിയുടെ സംവിധായകനാണ് നാഗ് അശ്വിന്‍. വൈജയന്തി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം