പ്രഭാസ്/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ആരോ​ഗ്യം മോശമായി; പ്രഭാസ് ചികിത്സയ്ക്കായി വിദേശത്തേക്ക്

താരത്തിന്റെ ആരോ​ഗ്യം മോശമായതായാണ് വാർത്തകൾ

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ് പ്രഭാസ്. താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിനിടെ ആരാധകരെ ആശങ്കയിലാക്കിക്കൊണ്ട് താരത്തിന്റെ ആരോ​ഗ്യത്തേക്കുറിച്ചുള്ള വാർത്തകൾ എത്തുകയാണ്. 

താരത്തിന്റെ ആരോ​ഗ്യം മോശമായതായാണ് വാർത്തകൾ. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് പ്രഭാസിന്റെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് താല്‍കാലികമായി നിര്‍ത്തി. പ്രഭാസിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരിയിൽ ചിത്രീകരണം നിർത്തിവച്ചിരുന്നു. ഇപ്പോൾ തുടര്‍ചികിത്സയ്ക്കായി വിദേശത്ത് കൊണ്ടുപോകാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. താരത്തിന്റെ അസുഖത്തേക്കുറിച്ച് വ്യക്തതയില്ല.

കഴിഞ്ഞ കുറച്ചു നാളുകളാണ് താരം പല സിനിമകളുടേയും ഷൂട്ടിങ് തിരക്കിലാണ്. ഇടവേളയില്ലാതെയുള്ള സിനിമ ചിത്രീകരണം നടന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ഷൂട്ടിങ്ങിന് ഇടവേളയെടുത്ത് താരം ആരോ​ഗ്യം ശ്രദ്ധിക്കാനുള്ള തയാറെടുപ്പിലാണ്. എന്നാൽ പ്രഭാസിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടില്ല.

സലാര്‍, ആദിപുരുഷ്, പ്രൊജക്ട് കെ എന്നിങ്ങനെ വമ്പന്‍ പ്രോജക്ടുകളാണ് തെലുഗു നടന്‍ പ്രഭാസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന 'പ്രൊജക്ട് കെ' യില്‍ ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രശാന്ത് നീലാണ് സലാര്‍ ഒരുക്കുന്നത്. മലയാളത്തില്‍ നിന്നും പൃഥ്വിരാജ് ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് ജൂലൈ 16ന് തിയറ്ററിലെത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല