Entertainment

ഒടിടി കീഴടക്കാന്‍ പ്രഭാസിന്റെ സലാര്‍; നാളെ മുതല്‍ നെറ്റ്ഫഌക്‌സില്‍ 

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം എത്തും

Author : സമകാലിക മലയാളം ഡെസ്ക്

പ്രഭാസും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സലാര്‍: പാര്‍ട്ട് വണ്‍- സീസ്ഫയര്‍. ചിത്രം തിയറ്ററില്‍ വമ്പന്‍ വിജയമായിരുന്നു. ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം. നെറ്റ്ഫഌക്‌സിലൂടെ ജനുവരി 20നാണ് സലാര്‍ സ്ട്രീമിങ് ആരംഭിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം എത്തും. 

കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ ഒരുക്കിയ ചിത്രമാണ് സലാര്‍. ഡിസംബര്‍ 22 ന് തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രം 400കോടിയില്‍ അധികം രൂപയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ നിന്ന് മാത്രം കളക്ട് ചെയ്തത്. സമ്മിശ്ര പ്രതികരണം ലഭിച്ചതിനിടെയാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി സലാര്‍ മാറിയത്. 

രണ്ട് ഭാഗങ്ങളിലായിട്ടാവും സലാര്‍ റിലീസ്‌ന് എത്തുക. പ്രഭാസിനേയും പൃഥ്വിരാജിനേയും കൂടാതെ ശ്രുതി ഹാസന്‍, ജഗപതി ബാബു, ശ്രിയ റെഡ്ഡി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി. സലാര്‍- പാര്‍ട്ട് 2 ശൗരംഗ്യ പര്‍വം എന്നാണ് രണ്ടാം ഭാഗത്തിന് പേര് നല്‍കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം