ബാഹുബലി റീയൂണിയൻ (10 Years of Baahubali)  ഫെയ്സ്ബുക്ക്
Entertainment

ബാഹുബലിക്കു 10 വയസ്! ഒത്തുകൂടി പ്രഭാസും റാണയും രാജമൗലിയും; 'അനുഷ്കയും തമന്നയും എവിടെ'യെന്ന് ആരാധകർ

ബാഹുബലി അണിയറപ്രവർത്തകരെല്ലാം ചേർന്ന് പത്താം വാർഷികം ആഘോഷമാക്കിയിരിക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ തരം​ഗമായി മാറിയ ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. അതുവരെയുണ്ടായിരുന്ന ബോക്സോഫീസ് റെക്കോ‍ഡുകളെല്ലാം തകർത്തു കൊണ്ടായിരുന്നു ചിത്രത്തിന്റെ തേരോട്ടം. 2015 ജൂലൈ 10 നായിരുന്നു പ്രഭാസ് നായകനായെത്തിയ ബാഹുബലിയുടെ ആദ്യ ഭാ​ഗം പുറത്തുവന്നത്. ചിത്രം പുറത്തിറങ്ങിയിട്ട് ഇപ്പോൾ പത്ത് വർഷം പൂർത്തിയായിരിക്കുകയാണ്.

ബാഹുബലി അണിയറപ്രവർത്തകരെല്ലാം ചേർന്ന് പത്താം വാർഷികം ആഘോഷമാക്കിയിരിക്കുകയാണ്. രാജമൗലി, പ്രഭാസ്, റാണ ദഗുബാട്ടി, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ, സാബു സിറിള്‍ തുടങ്ങി സിനിമയുടെ മുൻനിരയിലും പിൻനിരയിലും പ്രവർത്തിച്ച ആളുകൾ പഴയ ഓർമകളുമായി ഒത്തു കൂടി.

രാജമൗലിയുടെ വസതിയിലായിരുന്നു ഒത്തുകൂടൽ. എന്നാൽ ചിത്രത്തിലെ നായികമാരായ അനുഷ്ക ഷെട്ടി, തമന്ന എന്നിവരെ കണ്ടില്ലല്ലോ എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കുറിച്ചിരിക്കുന്നത്.

"ഒരു സ്വപ്നമായി തുടങ്ങിയത്, നമ്മളിൽ ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധം വളരെ വലുതായി മാറി. ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒരു കഥ. ഞങ്ങളെ ഒരു കുടുംബമായി ഒന്നിപ്പിച്ച ഒരു യാത്ര. എക്കാലവും കാത്തു സൂക്ഷിക്കുന്ന ഓർമകൾ. ബാഹുബലിയുടെ 10 -ാം വർഷം ആഘോഷിക്കാൻ ഞങ്ങൾ ഒത്തുചേരുമ്പോൾ, ഞങ്ങൾക്ക് എല്ലാവരോടും വളരെയധികം നന്ദിയുണ്ട്.

ഈ കഥയിൽ‌ വിശ്വാസമർപ്പിച്ച് കൂടെ നിന്ന ഓരോരുത്തർക്കും, ഞങ്ങളോടൊപ്പം നിൽക്കുകയും, ഇന്ന് കാണുന്ന രീതിയിലേക്ക് ഞങ്ങളെ എത്താൻ സഹായിക്കുകയും ചെയ്തവർക്കും നന്ദി. ഈ റീയൂണിയൻ ഒരു നൊസ്റ്റാൾജിയയ്ക്കും അപ്പുറമാണ്. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള ഓർമകളുടെ ഒരു പ്രളയം തന്നെ അത് തിരികെ കൊണ്ടുവന്നു. സംഭവിച്ച എല്ലാ നല്ല കാര്യങ്ങൾക്കും, തെറ്റി പോകാമായിരുന്ന പക്ഷേ അങ്ങനെ സംഭവിച്ചില്ല...ഇതെല്ലാം ഞങ്ങൾ സ്നേഹപൂർവം ഓർക്കുന്നു.

ഇന്ന് ബാഹുബലി എന്താണോ അതെല്ലാം ആ നിമിഷങ്ങളാണ്. എന്നാൽ ഈ ആഘോഷം ഞങ്ങളുടേത് മാത്രമല്ല. ബാഹുബലിയെ നെ‍ഞ്ചേറ്റിയ നിങ്ങൾ ഓരോരുത്തരുടേതുമാണ്. ആൽകെമിസ്റ്റിൽ പൗലോ കൊയ്ലോ പറഞ്ഞതു പോലെ, "നിങ്ങൾ എന്തെങ്കിലും ആഗ്രഹിച്ചാൽ, അത് നേടിയെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിൽ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും."- എന്നാണ് പത്താം വർഷത്തിൽ ബാഹുബലിയുടെ അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്.

അതേസമയം പത്താം വാർഷികത്തോടനുബന്ധിച്ച് ചിത്രം റീ റിലീസിനൊരുങ്ങുന്നുണ്ട്. നേരത്തെ രണ്ടു വര്‍ഷത്തിന്റെ ഇടവേളയില്‍ രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റ ഭാഗമായാണ് റീ റിലീസ് ചെയ്യുക.

ബാഹുബലി ദ് എപ്പിക് എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിലെത്തും. 2015-ലായിരുന്നു ആദ്യ ഭാഗമായ 'ബാഹുബലി: ദ് ബിഗിനിങ്' പുറത്തിറങ്ങിയത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2017-ല്‍ പുറത്തിറങ്ങിയ 'ബാഹുബലി: ദ് കണ്‍ക്ലൂഷ'നും ബോക്‌സ് ഓഫീസില്‍ വലിയ തരംഗം തീര്‍ത്തു.

Cinema News: 10 Years of Baahubali Reunion, Anushka Shetty and Tamannaah Bhatia missing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഡിപ്ലോമക്കാർക്ക് റെയിൽവേയിൽ എന്‍ജിനീയർ ആകാം; 2569 ഒഴിവുകൾ,കേരളത്തിലും നിയമനം

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

'എന്റെ ജീവിതത്തിലെ പ്രണയം'; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടൻ അല്ലു സിരിഷ്

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

SCROLL FOR NEXT