Baahubali The Epic ഫെയ്സ്ബുക്ക്
Entertainment

100 മിനിറ്റിലധികം ഫൂട്ടേജ് വെട്ടിച്ചുരുക്കി! സെക്കന്‍ഡ് ഹാഫ് രണ്ട് മണിക്കൂറിൽ കൂടുതൽ; റീ റിലീസിലും തരം​ഗമാകാൻ 'ബാഹുബലി ദ് എപ്പിക്'

2017 ൽ ബാഹുബലി ദ് കൺക്ലൂഷനുമെത്തി.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമയുടെ മുഖം തന്നെ മാറ്റിയെഴുതിയ ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ഇപ്പോഴിതാ സിനിമ വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. ബാഹുബലി സീരിസിനെ ഒറ്റ സിനിമയാക്കി ആണ് 4K ദൃശ്യമികവിൽ റീ റിലീസ് ചെയ്യുന്നത്. 2015 ലാണ് ബാഹുബലി ദ് ബി​ഗിനിങ് എന്ന ആദ്യ ഭാ​ഗം റിലീസ് ചെയ്യുന്നത്. 2017 ൽ ബാഹുബലി ദ് കൺക്ലൂഷനുമെത്തി.

ഇന്ത്യൻ സിനിമയെ അത്ഭുതപ്പെടുത്തിയ ബാഹുബലിയിൽ പ്രഭാസ് ആണ് നായകനായെത്തിയത്. ആദ്യ ഭാ​ഗമായ ബാഹുബലി റിലീസ് ചെയ്‍തിട്ട് പത്ത് വർഷം തികയുന്നതിന്റെ പശ്ചാത്തലത്തിലാണ് റീ റിലീസ്. 'ബാഹുബലി ദ് എപ്പിക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങും തുടങ്ങിയിട്ടുണ്ട്.

ഇതിനോടകം തന്നെ അഞ്ച് കോടി നേടി റീ റിലീസിലും അഡ്വാൻസ് ബുക്കിങ് കളക്ഷനിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ബാഹുബലി ദ് എപ്പിക്. 3 മണിക്കൂർ 45 മിനിറ്റ് ആണ് ബാഹുബലി ദ് എപ്പിക്കിന്റെ ദൈർഘ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യ പകുതി 1 മണിക്കൂർ 42 മിനിറ്റ് 33 സെക്കൻഡ് ദൈർഘ്യമുള്ളതാണെന്നും രണ്ടാം പകുതി 2 മണിക്കൂർ 3 മിനിറ്റ് 11 സെക്കൻഡ് ദൈർഘ്യമുള്ളതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബാഹുബലിയുടെ രണ്ട് ഭാ​ഗങ്ങളും കൂടി ചേർത്താൽ അഞ്ച് മണിക്കൂർ 26 മിനിറ്റ് ആണ് ദൈർഘ്യം. അതുകൊണ്ട് തന്നെ ചിത്രത്തിലെ ‌100 മിനിറ്റിലധികം ഫൂട്ടേജ് വെട്ടിച്ചുരുക്കിയാണ് ബാഹുബലി ദ് എപ്പിക് ഒരുക്കിയിരിക്കുന്നത്. സെഞ്ച്വറി ഫിലിംസാണ് 'ബാഹുബലി - ദ് എപ്പിക്' കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്.

ബാഹുബലിയുടെ കഥ എഴുതിയത് എസ് എസ് രാജമൗലിയുടെ പിതാവ് വി വിജയേന്ദ്ര പ്രസാദ് ആണ്. ഇന്ത്യന്‍ സിനിമയുടെ അതുവരെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളെ സംബന്ധിച്ച മാനദണ്ഡങ്ങള്‍ തന്നെ മാറ്റിമറിക്കാൻ ബാഹുബലിക്ക് സാധിച്ചു. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്.

ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്. അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തിയത്. രമ്യ കൃഷ്ണൻ, റാണ ദ​ഗുബാട്ടി, നാസർ, സത്യരാജ്, തമന്ന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

Cinema News: Prabhas starrer Baahubali The Epic runtime revealed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

SCROLL FOR NEXT