തന്റെ പേര് പറഞ്ഞ് നടക്കുന്ന തട്ടിപ്പിനെതിരെ സംവിധായകന്‍ വിജേഷ് പാണത്തൂര്‍. പ്രകമ്പനം സിനിമയുടെ സംവിധായകനാണ് വിജേഷ്. പ്രകമ്പനം സിനിമയുടെ ഡയറക്ഷന്‍ ടീമിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടു കൊണ്ട് ചിലര്‍ നടത്തുന്ന തട്ടിപ്പിനെതിരെയാണ് വിജേഷ് രംഗത്തെത്തിയിരിക്കുന്നത്. ഗണപതി, സാഗര്‍ സൂര്യ, അമീന്‍ തുടങ്ങിയവര്‍ അഭിനയിച്ച പ്രകമ്പനം ബോക്‌സ് ഓഫീസില്‍ വിജയം കണ്ട ചിത്രമായിരുന്നു.
പ്രകമ്പനം സിനിമയുടെ പേരില്‍ ആരെങ്കിലും താന്‍ സംവിധാനം ചെയ്യുന്ന മറ്റു പ്രൊജക്റ്റ്കളില്‍ അഭിനയിക്കാനോ ജോലി ചെയ്യാനോ് അവസരങ്ങള്‍ വാഗ്ദാനം ചെയ്താല്‍ ജാഗ്രത പാലിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകന്റെ മുന്നറിയിപ്പ്. ആ വാക്കുകളിലേക്ക്:
ഞാന്‍, പ്രകമ്പനം സിനിമയുടെ സംവിധായകന്‍ വിജേഷ് പാണത്തൂര്‍.പ്രകമ്പനം സിനിമയുടെ ഔദ്യോഗിക ഡയറക്ഷന്‍ ടീമംഗങ്ങളാണ് താഴെ കാണുന്ന ചിത്രത്തിലുള്ളവര്‍ റൈറ്റര്‍ ശ്രീഹരി വടക്കന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അംബ്രോസ് വര്‍ഗീസ്, അസോസിയേറ്റ് ഡയറക്ടര്‍മാരായ -പ്രിജിന്‍ ജെസ്സി & അഭിജിത്ത് രാജന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ അജയ് മാര്‍ട്ടിന്‍, രാഹുല്‍ രാമന്‍, അഭിജിത്ത് അയ്യപ്പന്‍ എന്നിവരും ഉള്‍പ്പെടുന്നു.
ചിത്രത്തിന് മറ്റു കാസ്റ്റിംഗ് ഡയറക്ടറോ ഉണ്ടായിരുന്നില്ല. ചിത്രത്തിന്റെ കാസ്റ്റിംഗ് ഞാനും ഔദ്യോഗിക കാസ്റ്റിംഗ് കോഓര്‍ഡിനേറ്റര്‍ അനന്ത കൃഷ്ണന്‍, ഡയറക്ഷന്‍ ടീം, പ്രൊഡക്ഷന്‍ ടീം എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചത്. അടുത്തിടെ ചിലര്‍ പ്രകമ്പനം സിനിമയുടെ ഡയറക്ഷന്‍ ടീമിലോ കാസ്റ്റിംഗിലോ പ്രവര്‍ത്തിച്ചുവെന്ന് തെറ്റായ രീതിയില്‍ അവകാശപ്പെടുകയും വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അത് ഞങ്ങളുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തിരുന്നു. ഇത്തരം അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്.
അതുകൊണ്ട്, പ്രകമ്പനം സിനിമയുടെ പേരില്‍ ആരെങ്കിലും ഞാന്‍ സംവിധാനം ചെയ്യുന്ന മറ്റു പ്രൊജക്റ്റ്കളുടെ ഭാഗമായി അഭിനയിക്കാനോ ജോലി ചെയ്യാനോ ഉള്ള അവസരം അല്ലെങ്കില്‍ മറ്റ് അവസരങ്ങള്‍ വാഗ്ദാനം ചെയ്താല്‍ ദയവായി ജാഗ്രത പാലിക്കുക. ഞങ്ങളുടെ ഔദ്യോഗിക ടീം അംഗങ്ങളില്‍ നിന്നുള്ള അറിയിപ്പുകള്‍ മാത്രമേ മുഖവിലക്കെടുക്കാവു. എല്ലാവരുടെയും പിന്തുണയ്ക്കും സഹകരണത്തിനും ഹൃദയം നിറഞ്ഞ നന്ദി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates