വീഡിയോ ദൃശ്യം 
Entertainment

'ദാസപ്പന്റെ മുത്തേ, വാവച്ചീ'; ചിരിപ്പിക്കാൻ പ്രകാശനും ടീമും വരുന്നു; 'പ്രകാശൻ പരക്കട്ടെ' ട്രെയിലർ പുറത്ത്

രസകരമായ നർമ രം​ഗങ്ങൾ ചേർത്തുതൊണ്ടുള്ള ട്രെയിലർ ഇതിനോടകം ആരാധകരുടെ മനം കവരുകയാണ്

സമകാലിക മലയാളം ഡെസ്ക്

ദിലീഷ് പോത്തൻ, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശൻ പരക്കട്ടെ സിനിമയുടെ ട്രെയിലർ പുറത്ത്. മഞ്ജു വാര്യരാണ് ട്രെയില‌ർ പുറത്തിറക്കിയത്. ദിലീഷ് അവതരിപ്പിക്കുന്ന പ്രകാശൻ എന്ന കഥാപാത്രത്തിന്റേയും കുടുംബത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. രസകരമായ നർമ രം​ഗങ്ങൾ ചേർത്തുതൊണ്ടുള്ള ട്രെയിലർ ഇതിനോടകം ആരാധകരുടെ മനം കവരുകയാണ്. 

ദിലീഷ് പോത്തന്റെ മകന്റെ വേഷത്തിലാണ് മാത്യു ചിത്രത്തിൽ അഭിനയിക്കുന്നത്. ദാസൻ എന്നാണ് മാത്യുവിന്റെ കഥാപാത്രത്തിന്റെ പേര്. കുട്ടൻ എന്ന കഥാപാത്രമായി സാജു കുറിപ്പും ദിലീഷിന്റെ ഭാര്യയുടെ വേഷത്തിൽ നിഷ സാരം​ഗും എത്തുന്നുണ്ട്. കൂടാതെ ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ് എന്നിവരും ചിത്രത്തിലുണ്ട്. പുതുമുഖം മാളവിക മനോജാണ് നായികയാകുന്നത്. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പെെ, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ  കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജൂൺ 17 മുതൽ ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ്,  ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് പ്രകാശൻ പറക്കട്ടെ നിർമ്മിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

രാവിലെ ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ട് മടങ്ങി; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, ആയിരത്തിന് 80 രൂപ ബോണസ്; അറിയാം എല്‍ഐസി അമൃത് ബാലിന്റെ ഫീച്ചറുകള്‍

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ടൂത്ത് പേസ്റ്റ് ട്യൂബിന് അറ്റത്തെ ആ നിറമുള്ള ചതുരങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?

SCROLL FOR NEXT