പ്രണവ് ദാ ഇവിടെയുണ്ട്, ആരാധകരുടെ ചോദ്യത്തിന് സുചിത്ര മറുപടി പറഞ്ഞു, വീഡിയോ  
Entertainment

പ്രണവ് ദാ ഇവിടെയുണ്ട്, ആരാധകരുടെ ചോദ്യത്തിന് സുചിത്ര മറുപടി പറഞ്ഞു, വിഡിയോ

സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന പ്രണവിനെ മലയാളികള്‍ തന്നെ കണ്ടുമുട്ടി

സമകാലിക മലയാളം ഡെസ്ക്

നായകനായെത്തിയ 'വര്‍ഷങ്ങള്‍ക്കു ശേഷം' ബോക്‌സ്ഓഫിസില്‍ നിറഞ്ഞോടുമ്പോഴും പ്രണവ് യാത്രയിലാണ്. പ്രിയ താരം എവിടെയെന്നുള്ള ആരാധകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് അമ്മ സുചിത്ര മറുപടി പറയുകയാണ്. സിനിമ കാണാനെത്തിയ സുചിത്ര മകന്‍ ഇപ്പോള്‍ ഊട്ടിയിലാണെന്ന് വെളിപ്പെടുത്തി.

സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന പ്രണവിനെ ബൈക്കില്‍ സ്ഥലങ്ങള്‍ ചുറ്റുന്ന സോളമന്‍ ഡാനിയലും സംഘവും ഊട്ടിയില്‍ വച്ച് അപ്രതീക്ഷിതമായി കണ്ടത്തി.ആ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

പ്രിയ താരത്തെ ആരാധകര്‍ പലയിടത്തും അന്വേഷിച്ചെങ്കിലും എവിടെയെന്നറിയാന്‍ കഴിഞ്ഞിരുന്നില്ല. തന്നെ തിരിച്ചറിഞ്ഞ് അടുത്തെത്തിയവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്ത ശേഷമാണ് പ്രണവ് ഇവരുടെ അരികില്‍ നിന്നും മടങ്ങിയത്. രസകരമായ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT