പ്രണവിന്റെ വിഡിയോയിൽ നിന്ന് 
Entertainment

ഗിറ്റാർ വായിച്ച് പ്രണവിന്റെ ലൈവ് പാട്ട്; വിഡിയോ വൈറൽ

യാത്രയ്ക്കിടയിലെ വേദിയിലാണ് പ്രണവിന്റെ പാട്ടുപാടൽ

സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് പ്രിയങ്കരനാണ് പ്രണവ് മോഹൻലാൽ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ യാത്രകളുടേയും ഇഷ്ടങ്ങളുടേയുമെല്ലാം വിഡിയോ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് ഇൻസ്റ്റ​ഗ്രാമിൽ താരം പങ്കുവച്ച ഒരു വിഡിയോ ആണ്. തന്റെ ലൈവ് പെർഫോർമൻസിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. 

ഗിറ്റാർ വായിച്ചുകൊണ്ട് പാട്ടുപാടുന്ന പ്രണവിനെയാണ് വിഡിയോയിൽ കാണുന്നത്. ലൂയിസ് ആംസ്‌ട്രോങ്ങിന്റെ ‘സെന്റ് ജെയിംസ് ഇന്‍ഫേമറി ബ്ലൂസ്’ എന്ന ഗാനമാണ് താരം ആലപിക്കുന്നത്. യാത്രയ്ക്കിടയിലെ വേദിയിലാണ് പ്രണവിന്റെ പാട്ടുപാടൽ. 

താരത്തിന്റെ വിഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നടൻ ആന്റണി വർഗീസ് ഉൾപ്പടെയുള്ള നിരവധി പേരാണ് കമന്റുമായി എത്തുന്നത്. രാമനാഥന് പാട്ടും വശം ഉണ്ടല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതൊക്കെ ആണ് ഇങ്ങേരുടെ കൊച്ച് കൊച്ച് സന്തോഷങ്ങൾ, ഈ മനുഷ്യനെ ഒന്ന് കാണണം എന്ന് വല്യ ആഗ്രഹം എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

സാഹസിക വിനോദങ്ങൾക്കിടെ തനിക്ക് പറ്റിയ പരാജയങ്ങൾ കാണിച്ചുകൊണ്ട് ഒരു വിഡിയോ താരം പങ്കുവച്ചിരുന്നു. ഇത് വലിയ ശ്രദ്ധനേടിയിരുന്നു. വിനീത് ശ്രീനിവാസന്റെ ഹൃദയത്തിനുശേഷം പ്രണവ് മറ്റൊരു സിനിമയിലും അഭിനയിച്ചിട്ടില്ല. നീണ്ടനാളത്തെ യൂറോപ്യൻ യാത്രയ്ക്കു ശേഷം കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പ്രണവ് തിരിച്ചെത്തിയത്. മോഹൻലാലിനൊപ്പമുള്ള പ്രണവിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT