Pranav Mohanlal in Dies Irae വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'പ്രണവ് തൂക്കിയെന്നാ എല്ലാവരും പറയുന്നേ, പടം എങ്ങനെ'; ശബ്ദം താഴ്ത്തി, ഒറ്റവാക്കില്‍ പ്രണവിന്റെ മറുപടി

വന്‍ പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളേക്കാള്‍ പലപ്പോഴും പ്രണവ് മോഹന്‍ലാല്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് ഓഫ് സ്‌ക്രീനിലെ വ്യക്തിത്വം കാരണമാണ്. താരജാഡകളൊന്നുമില്ലാതെയാണ് പ്രണവ് ഓഫ് സ്‌ക്രീനില്‍ ഇടപെടാറുള്ളത്. വര്‍ഷത്തില്‍ ഒരു സിനിമ മാത്രം ചെയ്യുന്ന, ബാക്കിയുള്ള സമയം യാത്രകളും മറ്റുമായി ജീവിക്കുന്ന പ്രണവിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതം തീര്‍ത്തും സ്വകാര്യമാണ്.

സിനിമകളുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കൊന്നും പ്രണവിനെ കാണാന്‍ സാധിക്കില്ല. ഇതുവരേയും അഭിമുഖങ്ങളൊന്നും നല്‍കിയിട്ടുമില്ല. എങ്കിലും തന്നെ കണ്ടുമുട്ടുന്ന ആരാധകരോടൊക്കെ വളരെ ലാളിത്യത്തോടെ ഇടപെടുന്ന പ്രണവിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം ഡീയസ് ഈറെ കണ്ടിറങ്ങുന്ന പ്രണവിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സുഹൃത്തുക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് പ്രണവ് സിനിമ കാണാനെത്തിയത്. സിനിമ കണ്ടിറങ്ങിയ താരത്തോട് 'പ്രണവ് തൂക്കിയെന്ന എല്ലാവരും പറയുന്നെ. പടം എങ്ങനെ' എന്ന് പാപ്പരാസികളില്‍ ഒരാള്‍ ചോദിക്കുകയായിരുന്നു. തന്റെ പതിവ് ശൈലിയില്‍ ശബ്ദം താഴ്ത്തി, അല്‍പ്പം നാണത്തോടെ പടം നന്നായിരുന്നു എന്ന് മാത്രമായിരുന്നു പ്രണവ് നല്‍കിയ മറുപടി. സിനിമ വലിയ ഹിറ്റായി മാറിയിട്ടും അമിതാവേശമൊന്നുമില്ലാതെ ഒരു ചിരിയില്‍ തന്റെ സന്തോഷം ഒതുക്കുന്ന പ്രണവിന്റെ വിഡിയോ വൈറലാവുകയാണ്.

അതേസമയം, ആദ്യ ദിവസം പിന്നിടുമ്പോള്‍ വന്‍ പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയും പ്രകടനവുമായിട്ടാണ് കരുതപ്പെടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ആദ്യ ദിവസം തന്നെ ഇന്ത്യയില്‍ നിന്ന് മാത്രമായി നാലരക്കോടിയിലധികം നേടിയിട്ടുണ്ട്. മിക്കയിടത്തും ചിത്രം ഹൗസ്ഫുള്ളായാണ് പ്രദര്‍ശനം. വരും ദിവസങ്ങളിലും ഡീയസ് ഈറെ ഈ കുതിപ്പ് തുടരുമെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

Pranav Mohanlal's humble reply about Dies Irae success gets social media attention. fans hails him for his simplicity.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT