Pratibha ഇൻസ്റ്റ​ഗ്രാം
Entertainment

'ഫ്ലേർട്ടിങ് നടക്കില്ലെന്ന് മനസിലായപ്പോൾ ആ സംവിധായകൻ എനിക്കൊരു സമ്മാനം തന്നു, അത് ഞാൻ ചവറ്റുകുട്ടയിലിട്ടു'; ദുരനുഭവം പറഞ്ഞ് നടി

എന്റെ സമയവും അധ്വാനവും ചെലവാക്കി ഞാൻ അദ്ദേഹത്തെ കാണാൻ പോയി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സിനിമയിൽ താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറ‍ഞ്ഞ് നടി പ്രതിഭ. തന്റെ തമിഴ് ഉച്ചാരണത്തെ പ്രശംസിച്ചു കൊണ്ട് ചർച്ചയ്ക്കായി വിളിച്ചു വരുത്തിയ ശേഷം ലൈം​ഗിക ചുവയോടെ സംസാരിച്ച ഒരു പ്രമുഖ സംവിധായകന് താൻ നൽകിയ മറുപടിയാണ് പ്രതിഭ ആരാധകരുമായി പങ്കുവച്ചത്. തന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് പ്രതിഭ ഇക്കാര്യം പങ്കുവച്ചത്.

തന്റെ സമയവും അധ്വാനവും മാനിക്കാതെ വിലകുറഞ്ഞ താല്പര്യങ്ങളുമായി സമീപിച്ച സംവിധായകന്റെ അടവുകൾ നടപ്പാകില്ലെന്ന് കണ്ടപ്പോൾ, അദ്ദേഹം സമ്മാനിച്ച പുസ്തകങ്ങൾ അണ്ണാ നഗറിലെ ചവറ്റുകൂനയിലേക്ക് എറിഞ്ഞാണ് പ്രതിഭ പ്രതിഷേധിച്ചത്. കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവച്ച പ്രതിഭയുടെ കുറിപ്പ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

"രണ്ടു വർഷം മുൻപ് ഒരു സംവിധായകൻ എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു, എന്റെ തമിഴ് ഉച്ചാരണത്തെ അഭിനന്ദിക്കുകയും ചെയ്തു. അതിനെ മാനിച്ചുകൊണ്ട്, എന്റെ സമയവും അധ്വാനവും ചെലവാക്കി ഞാൻ അദ്ദേഹത്തെ കാണാൻ പോയി. അവിടെയിരുന്ന് അദ്ദേഹത്തിന്റെ വിലകുറഞ്ഞ പഞ്ചാരവർത്തമാനങ്ങൾ കേട്ട് ഞാൻ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു.

അദ്ദേഹത്തിന്റെ ഈ അടവുകളൊന്നും എന്റെ അടുത്ത് നടപ്പിലാകില്ലെന്ന് വൈകാതെ മനസ്സിലായപ്പോൾ, അദ്ദേഹം തന്റെ പുസ്തകങ്ങൾ എനിക്ക് സമ്മാനമായി തന്നു. ഞാനവയും വാങ്ങി അവിടെ നിന്നിറങ്ങി. എന്നിട്ട് ആ പുസ്തകങ്ങൾക്ക് എന്തു സംഭവിച്ചു എന്നല്ലേ ? വീട്ടിലേക്ക് കയറുന്നതിന് മുൻപ്, അണ്ണാ നഗറിലെ ഒരു ചവറ്റുകുട്ടയിലാണ് ഞാൻ അവ അവസാനമായി കണ്ടത്. ‌

ആ ദേഷ്യം എനിക്ക് മനസ്സിലാകും, എങ്കിലും മനസ്സിൽ ചെറിയൊരു കുറ്റബോധം ബാക്കിയായി. അതൊരു "വേസ്റ്റ്" ആളിന്റെ പുസ്തകങ്ങൾ ആയിരുന്നെങ്കിൽ പോലും. അവ പുസ്തകങ്ങൾ തന്നെയല്ലേ. ക്ഷമിക്കണം!"- പ്രതിഭ കുറിച്ചു. 'മഹാനദി' എന്ന ജനപ്രിയ തമിഴ് പരമ്പരയിലൂടെ ശ്രദ്ധേയയായ പ്രതിഭ, ആന്റണി വർഗീസ് നായകനായ 'കൊണ്ടൽ' എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

Actress Pratibha shares her casting experience.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മഹാരാജാസ് കോളജിലേക്ക് റോപ് വേ; നിര്‍ദേശവുമായി ഇ ശ്രീധരന്‍

ഒലവക്കോട്ടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വിട: കൽപ്പാത്തി പുഴയ്ക്ക് കുറുകെ പുതിയ സമാന്തര പാലം വരുന്നു; സാധ്യതാ പഠനത്തിന് നിർദ്ദേശം

അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍ ദേശീയ വനിതാ കമ്മിഷന്‍ അംഗം; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട: ഉൾവനത്തിൽ 7,300-ഓളം കഞ്ചാവ് തൈകൾ നശിപ്പിച്ചു

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന ; പവന് 120 രൂപ കൂടി