Vavvaal Special arrangement
Entertainment

മാരിയായി പ്രവീൺ; 'വവ്വാൽ' കാരക്ടർ പോസ്റ്റർ പുറത്ത്

ആക്ഷൻ ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് പുറത്തുവരുന്ന വിവരം.

സമകാലിക മലയാളം ഡെസ്ക്

നടൻ പ്രവീൺ നായകനായെത്തുന്ന പുതിയ ചിത്രമാണ് വവ്വാൽ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അധികമാരും പറയാത്ത ഴോണറിൽ വരുന്ന ചിത്രമാണ് വവ്വാൽ. അതുകൊണ്ട് തന്നെ ഒത്തിരി ഇമോഷണൽ ഘടകങ്ങൾ ചിത്രത്തിൽ ഉണ്ടെന്നു തന്നെ വിലയിരുത്താം. ആക്ഷൻ ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് പുറത്തുവരുന്ന വിവരം.

ഷഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വവ്വാൽ. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാർ, ലെവിൻ സൈമൺ ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതിൽ പരം താരങ്ങൾ അണിനിരക്കുന്നു.

ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാ​ഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ - ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ,

കോസ്റ്റ്യും ഡിസൈനർ - ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ: ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദിൽജിത്ത്, പി ആർ ഒ - എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ.

Cinema News: Praveen starrer Vavvaal movie character poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിച്ചേനേ'; കുടുംബത്തിന് തീരുമാനിക്കാമെന്ന് എം എ ബേബി

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനം നൊന്ത്; പരിചയം ഇന്‍സ്റ്റഗ്രാം വഴി

3 തവണ ക്വാർട്ടറിൽ പൊട്ടി, ഒടുവിൽ സ്വിറ്റോലിന സെമിയിൽ!

ബ്രാന്‍ഡ് പ്രൊമോഷനായി അടിവസ്ത്രങ്ങളുമായി 'ഹോളിവുഡ് കട്ടൗട്ടി'ന് മുകളില്‍; വെട്ടിലായി സിഡ്‌നി സ്വീനി, വിഡിയോ വൈറല്‍

സാധാരണ മഞ്ഞളിനേക്കാൾ അഞ്ചിരട്ടി വിലയുള്ള മഞ്ഞളോ?

SCROLL FOR NEXT