ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

പ്രേംനസീറിന്റെ വീട് ലൈല കോട്ടേജ് വിൽപനയ്ക്ക്

തിരുവനന്തപുരം ചിറയൻകീഴ് പുലിമൂട് ജം​ഗ്ഷനു സമീപമുള്ള ലൈല കോട്ടേജ് ആണ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നിത്യഹരിത നായകൻ  പ്രേംനസീറിന്റെ വീട് വിൽപ്പനയ്ക്ക്. തിരുവനന്തപുരം ചിറയൻകീഴ് പുലിമൂട് ജം​ഗ്ഷനു സമീപമുള്ള ലൈല കോട്ടേജ് ആണ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്. പ്രേം നസീറിന്റെ ഓർമകൾ സൂക്ഷിക്കുന്ന ലൈല കോട്ടേജിൽ ഇപ്പോഴും ആരാധകർ സന്ദർശനം നടത്താറുണ്ട്. 

പ്രേംനസീറിന്റെ മൂന്നു മക്കളില്‍ ഇളയ മകളായ റീത്തക്കാണ് വീട് ലഭിച്ചത്. പിന്നീട് റീത്ത മകള്‍ക്ക് വീട് കൈമാറി. വിദേശത്ത് താമസിക്കുന്ന കുടുംബത്തിന് വീട് നോക്കുന്നത് പ്രയാസമായതോടെയാണ് ലൈല കോട്ടേജ് വിൽക്കാൻ തീരുമാനിച്ചത്. 60 വർഷത്തോളം പഴക്കമുള്ളതാണ് ഈ വീട്. എങ്കിലും ഭിത്തികള്‍ക്കും കോണ്‍ക്രീറ്റിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്നാൽ, ജനലുകളും വാതിലുകളും ചിതലരിച്ച് തുടങ്ങി.

പ്രേംനസീര്‍ വിടപറഞ്ഞ് 33 വര്‍ഷം കഴിഞ്ഞെങ്കിലും ഈ വീട് മാത്രമാണ് ചിറയിന്‍കീഴിലെ അദ്ദേഹത്തിന്‍റെ സ്മൃതിമണ്ഡപം. വീട് കാണാന്‍ ഇന്നും നിരവധി പേരാണ് എത്തുന്നത്. പ്രേംനസീറിന്റെ സ്മാരകമായിരിക്കുമെന്ന പ്രതീക്ഷയിലെത്തുന്ന സിനിമ പ്രേമികള്‍ കാണുന്നത് വീട് കാട് പിടിച്ച് നശിക്കുന്നതാണ്. ലൈല കോട്ടേജ് വിൽക്കാനുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സിനിമാ പ്രേമികൾ രം​ഗത്തെത്തുകയാണ്. ലൈല കോട്ടേജ് സർക്കാർ വിലയ്ക്കുവാങ്ങി നസീറിന്റെ സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി; രാത്രി അരമണിക്കൂര്‍ നിയന്ത്രണം

'ഇവന്റെ സിനിമ ആരേലും കാണുമോ?'; അച്ഛനോട് അന്ന് ഒരാള്‍ ചോദിച്ചു; പ്രസ് മീറ്റില്‍ കരഞ്ഞത് എന്തിനെന്ന് സെെജു കുറുപ്പ്

കണ്ണൂരില്‍ മൂര്‍ഖനെ കൊണ്ട് രക്ഷയില്ല!; ചീറ്റുന്ന ശബ്ദം കേട്ട് നോക്കി, പള്ളിയില്‍ നിന്നും പാമ്പിനെ പിടികൂടി- വിഡിയോ

പാനി പൂരി വേനൽക്കാലത്ത് കഴിക്കുന്നത് സുരക്ഷിതമോ?

EIL: ഡെപ്യൂട്ടി മാനേജറാകാം, എഞ്ചിനീയർമാർക്ക് അവസരം; 2 ലക്ഷം വരെ ശമ്പളം, അഭിമുഖത്തിലൂടെ നിയമനം

SCROLL FOR NEXT