കോൾഡ് കേസ് ടീസറിൽ നിന്ന് 
Entertainment

ആത്മാക്കൾ പറയാൻ ബാക്കിവെക്കുന്ന കഥകൾ, നി​ഗൂഢത നിറച്ച് കോൾഡ് കേസ്; ടീസർ

എസ് പി സത്യജിത്ത് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് പൊലീസ് ഉദ്യോ​ഗസ്ഥനായി എത്തുന്ന ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രം കോൾഡ് കേസിന്റെ ടീസർ പുറത്ത്. നി​ഗൂഢത നിറച്ചുകൊണ്ടുള്ളതാണ് ടീസർ. ഹൊറർ മൂഡിലാണ് ചിത്രം എത്തുന്നത്. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രമാണ് ഇത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 

എസ് പി സത്യജിത്ത് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അതിഥി ബാലനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നി​ഗൂഢമായ സംഭവവും തുടർന്നുണ്ടാകുന്ന പൊലീസ് അന്വേഷണവുമാണ് ചിത്രത്തിൽ പറയുന്നത്. ഈ മാസം 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജിന്‍റെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ശ്രീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ്. സംഗീതം പ്രശാന്ത് അലക്സ്. കലാസംവിധാനം അജയന്‍ ചാലിശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'