മലയാളികളുടെ പ്രിയ നടന്‍ പൃഥ്വിരാജിന്റെ സിനിമ ജീവിതം പോലെ സംഭവബഹുലമാണ് വ്യക്തി ജീവിതവും. പൃഥ്വിയുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ക്ക് സുപരിചിതമാണ്. പൃഥ്വിരാജിന്റെ ജീവിത വിജയത്തിന് പിന്നിലെ കരുത്തായി എന്നും കൂടെയുണ്ട് ഭാര്യ സുപ്രിയ മേനോന്‍. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് പൃഥ്വിയും സുപ്രിയയും ഇന്ന്.
എന്നാല്‍ തന്റെ ജീവിതത്തിലേക്ക് സുപ്രിയ കടന്നു വരുന്നതിനെല്ലാം ഒരുപാട് മുമ്പ് വേറൊരു പെണ്‍കുട്ടിയോട് പൃഥ്വിരാജിന് പ്രണയം തോന്നിയിരുന്നു. ഓസ്‌ട്രേലിയയില്‍ പഠിച്ചിരുന്ന സമയത്തായിരുന്നു ആ പ്രണയം. പക്ഷെ പെണ്‍കുട്ടി ലെസ്ബിയന്‍ ആയതിനാല്‍ ആ പ്രണയം മുന്നോട്ട് പോയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമൃത ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ആ കഥ പങ്കുവച്ചത്.
''ഓസ്‌ട്രേലിയയില്‍ വച്ചു ജൂണ്‍ എന്നൊരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയിരുന്നു. പക്ഷെ അവള്‍ ലെസ്ബിയനായിരുന്നു. അവള്‍ ലെസ്ബിയന്‍ അല്ലായിരുന്നുവെങ്കില്‍ അവളെ പ്രണയിച്ചേനെ. അവിശ്വസനീയമാം വിധം സുന്ദരിയായിരുന്നു അവള്‍. വളരെ ബുദ്ധിമതിയായിരുന്നു. ഞാന്‍ ആ സമയത്ത് വളരെ വള്‍നറബിള്‍ ആയിരുന്നു. പതിനാറര വയസാണ്. വീട്ടില്‍ നിന്നും മാറി ദൂരെ നില്‍ക്കുന്നു. അവള്‍ എന്നെ നന്നായി കെയര്‍ ചെയ്തിരുന്നു. എനിക്ക് ഭക്ഷണമൊക്കെ ഉണ്ടാക്കി തരുമായിരുന്നു. ആദ്യമായി ഭക്ഷണമുണ്ടാക്കാന്‍ പഠിക്കുന്നത് അവളില്‍ നിന്നാണ്. വളരെ നല്ല പെണ്‍കുട്ടിയായിരുന്നു'' എന്നാണ് പൃഥ്വിരാജ് പറയുന്നത്.
പഴയ അഭിമുഖത്തില്‍ നിന്നുമുള്ള ഭാഗം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഇതേ അഭിമുഖത്തില്‍ പൃഥ്വിരാജ് വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും പങ്കുവെക്കുന്നുണ്ട്. തനിക്ക് അറേഞ്ച് മാര്യേജ് സാധ്യമാകില്ലെന്നാണ് പൃഥ്വി പറയുന്നത്.
''എന്നെക്കൊണ്ട് അറേഞ്ച് മാര്യേജ് സാധ്യമാകില്ല. എന്റെ കല്യാണം ഒരുപാട് വൈകുമെന്നാണ് തോന്നുന്നത്. ഇപ്പോള്‍ ഒരു പെണ്‍കുട്ടിയെ എന്റെ ജീവിതത്തിലേക്ക് വിളിച്ചു കൊണ്ടു വന്നാല്‍ അവളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാകും. ഭാര്യയാകുമ്പോള്‍ എന്തെങ്കിലുമൊക്കെ അവള്‍ അര്‍ഹിക്കുന്നുണ്ടാകില്ലേ. കുറഞ്ഞത് എന്റെ സമയമെങ്കിലും. അതൊന്നും കൊടുക്കാന്‍ എന്റെ പക്കല്‍ ഇപ്പോഴില്ല.'' എന്നാണ് താരം അന്ന് പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates