പ്രഭാസ് പ്രശാന്ത് നീലിനൊപ്പം, പൃഥ്വിരാജ്/ ഫേയ്സ്ബുക്ക് 
Entertainment

പ്രഭാസിനൊപ്പം പൃഥ്വിരാജും, കെജിഎഫ് സംവിധായകന്റെ ചിത്രത്തിൽ ഒന്നിക്കുന്നു; സന്തോഷം പങ്കുവച്ച് സൂപ്പർതാരം, വിഡിയോ

'സലാറിൽ ഞാനും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. മികച്ചൊരു നടനാണ് അദ്ദേഹം'

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പർ ഹിറ്റ് ചിത്രം കെജിഎഫിന്റെ സംവിധായകനും സൂപ്പർതാരം പ്രഭാസ് ഒന്നിക്കുന്ന സലാറിനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ മലയാളികളെ ആവേശത്തിലാക്കുന്ന ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് പ്രഭാസ്. മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

സലാറിൽ ഞാനും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. മികച്ചൊരു നടനാണ് അദ്ദേഹം. പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ അവസരമൊരുക്കിയ അണിയറ പ്രവർത്തകർക്ക് നന്ദിയുണ്ടെന്നും പ്രഭാസ് പറഞ്ഞു. പുതിയ ചിത്രം രാധേ ശ്യാമിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായാണ്കേരളത്തിൽ എത്തിയപ്പോഴാണ് പൃഥ്വിരാജ് സലാറിലുണ്ടെന്ന വിവരം പ്രഭാസ് സ്ഥിരീകരിച്ചത്. 

നേരത്തെ പൃഥ്വിരാജും ഇതു സംബന്ധിച്ച് സൂചനകൾ തന്നിരുന്നു. കുരുതി എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി നടൻ റോഷൻ മാത്യുവുമായി നടത്തിയ സംഭാഷണത്തിൽ താൻ ഒരു വലിയ ചിത്രത്തിന്റെ ഭാ​ഗമാവുന്നുണ്ടെന്നും അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവുമെന്നുമാണ് താരം പറഞ്ഞത്. 

കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ശ്രുതി ഹാസനാണ് നായികയാവുന്നത്. മധു ഗുരുസ്വാമിയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസില്‍ ആരംഭിച്ച ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പാക്കപ്പ് ആയിരുന്നു.ഭുവൻ ​ഗൗഡ ഛായാ​ഗ്രഹണവും രവി ബസ്രുർ സം​ഗീത സംവിധാനവും നിർവഹിക്കും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

SCROLL FOR NEXT