Prithviraj, Mammootty 
Entertainment

'ഇന്ത്യന്‍ സിനിമയിലെ ഒരു നായക നടന്റെ ഏറ്റവും മികച്ച പ്രകടനം'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് വാചാലനായി പൃഥ്വിരാജ്

അഞ്ച് ഭാഷകളില്‍ നിന്നും ഇഷ്ടമുള്ള സിനിമകള്‍ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു അവതാരക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഐ, നോബഡിയുടെ പ്രൊമോഷനിടെ മമ്മൂട്ടിയുടെ ഫ്‌ളെക്‌സിബിലിറ്റിയെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ വാക്കുകള്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ഇതിനിടെ ഇപ്പോഴിതാ മമ്മൂട്ടി അഭിനയിച്ചൊരു സിനിമയെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ചുമുള്ള പൃഥ്വിയുടെ വാക്കുകളും വൈറലായി മാറുകയാണ്.

ഐ, നോബഡിയുടെ പ്രൊമോഷന് വേണ്ടി ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് വാചാലനായത്. പൃഥ്വിരാജിനോട് അഞ്ച് ഭാഷകളില്‍ നിന്നും ഇഷ്ടമുള്ള സിനിമകള്‍ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു അവതാരക. ഹിന്ദിയില്‍ ദീവാറും, തെലുങ്കില്‍ ബാഹുബലി 1 ഉം കന്നഡയില്‍ ഓമും തമിഴില്‍ തേവര്‍ മകനുമാണ് പൃഥ്വിരാജ് തെരഞ്ഞെടുത്ത ചിത്രങ്ങള്‍.

പിന്നാലെയാണ് താരം മലയാള സിനിമയില്‍ നിന്നൊരു തെരഞ്ഞെടുപ്പ് നടത്തുന്നത്. മലയാളത്തില്‍ നിന്നും പൃഥ്വിരാജ് പറഞ്ഞ പേര് ഭൂതകണ്ണാടിയെന്നായിരുന്നു. ''ഞാന്‍ മുമ്പ് പറയാന്‍ വിട്ടു പോയൊരു ചിത്രമാണ്. സിനിമയുടെ പേര് ഭൂതകണ്ണാടി. ലോഹിതദാസ് സാര്‍ സംവിധാനം ചെയ്ത ചിത്രമാണ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണെന്ന് തോന്നുന്നു. ഇന്ത്യന്‍ സിനിമയില്‍ ഒരു നായക നടന്റെ എക്കാലത്തേയും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ആ സിനിമയിലേത്. ആ ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം ഒരു ടെക്‌സ്റ്റ് ബുക്കാണ്. പറ്റുമെങ്കില്‍ ഇന്ന് തന്നെ കാണണം. അസാധ്യമായ സിനിമ. ഒരു വ്യക്തിയുടെ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സിനിമ. എന്റമ്മോ! മമ്മൂട്ടിയുടെ അസാധ്യമായ പ്രകടനം'' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

1997 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭൂതക്കണ്ണാടി. ലോഹിതദാസ് തന്നെയായിരുന്നു സിനിമയുടെ രചനയും സംവിധാനവും. ജോണ്‍സണ്‍ മാഷിന്റെ സംഗീതം, വേണുവിന്റെതായിരുന്നു കാമറ. ശ്രീലക്ഷ്മി, സിന്ധു ശ്യാം, റിസബാവ, കലാഭവന്‍ മണി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. മികച്ച ഫിലിം, മികച്ച തിരക്കഥ, മികച്ച രണ്ടാമത്തെ നടി എന്നീ പുരസ്‌കാരങ്ങളും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ചിത്രത്തെ തേടിയെത്തി. മികച്ച പുതുമുഖ സംവിധായകനുള്ള നാഷണല്‍ അവാര്‍ഡും ചിത്രത്തിലൂടെ ലോഹി നേടി.

Prithviraj lauds this Mammootty starrer. Calls it one of the best perfomances by a lead actor in Indian cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭരണപരിഷ്‌കാര കമ്മീഷനിലും കോണ്‍ഗ്രസ് അവകാശവാദം, എതിര്‍ത്ത് ലീഗ്; വെട്ടിലായി മുഖ്യമന്ത്രി

ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി

വ്യക്തിഗത വിവരങ്ങള്‍ ഇനി നല്‍കേണ്ട, കമ്മീഷന് പരിധി, വായ്പയ്‌ക്കൊപ്പം നിര്‍ബന്ധിക്കരുത്; ഇന്‍ഷുറന്‍സ് മേഖല സുതാര്യമാക്കാന്‍ നീക്കം

ഉറക്കമില്ലായ്മയും അമിത ഉത്സാഹവും; 'ഡോക്ടർ പറഞ്ഞു എനിക്ക് 'മാനിക് ഡിപ്രഷൻ' ആണെന്ന്, ഞാൻ പൊട്ടിച്ചിരിച്ചു'

'സര്‍ക്കാര്‍ മാറിയപ്പോള്‍ എല്ലാം ഒറ്റ മറിച്ചില്‍', മുണ്ടംവേലി ഫ്‌ലാറ്റിന്റെ ശോച്യാവസ്ഥയില്‍ താമസക്കാര്‍ക്ക് അധിക്ഷേപം; വിവാദമായപ്പോള്‍ തിരുത്തുമായി മുന്‍ എംഎല്‍എ കെജെ മാക്‌സി