കുരുതി ടീസറിൽ നിന്ന് 
Entertainment

'വെറുപ്പ് ഒരു തരിമതി, തീയായി ആളിക്കത്തും'; അമ്പരപ്പിച്ച് 'കുരുതി' ടീസർ

പ്രതികാരവും പോരാട്ടവുമാണ് ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ്, റോഷൻ മാത്യു തുടങ്ങിയ നമ്പൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന കുരുതിയുടെ ടീസർ പുറത്ത്. അടിമുടി ദുരൂഹത ഉണർത്തുന്നതാണ് ട്രെയിലർ. പ്രതികാരവും പോരാട്ടവുമാണ് ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത്. നവാഗതനായ മനു വാര്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്‌ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്. 

ശ്രിന്ദ, മാമുക്കോയ, മുരളി ഗോപി, ഷെെൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, നവാസ് വള്ളിക്കുന്ന്, നാസ്ലിൻ ഗഫൂർ, സാഗർ സൂര്യ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. അനീഷ് പള്ളിയൽ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്. റഫീഖ് അഹമ്മദ്, സജേഷ് ഹരി എന്നിവരുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്നിരിക്കുന്നു. സംഗീത സംവിധായകന്റേത് തന്നെയാണ് പശ്ചാത്തലസംഗീതവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം

മാത്യു കുഴല്‍നാടന്റെ വീട്ടിലെ മോഷണം: പ്രതി അറസ്റ്റില്‍

ദിവസവും കഴിക്കാം വഴുതനങ്ങ, ചില്ലറയല്ല ആരോ​ഗ്യ​ഗുണങ്ങൾ, കൊളസ്ട്രോൾ നിയന്ത്രിക്കാനും പ്രമേഹരോ​ഗികൾക്കും മികച്ചത്

ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാം; ഉത്തരവിറക്കി സിബിഎസ്ഇ

'പിണറായിയുടെ കാലത്തെ അതേരീതി; സതീശനില്‍ അല്‍പമെങ്കിലും മാറ്റം പ്രതീക്ഷിച്ചു'; ദുരനുഭവം വിവരിച്ച് ജെ ദേവിക