ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

ഡബിൾ മോഹനനായി പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ'യിലെ ലുക്ക് പുറത്ത്

 കലിപ്പു ലുക്കിൽ ജീപ്പിൽ ഇരിക്കുന്ന പൃഥ്വിരാജാണ് ചിത്രത്തിൽ

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ഇപ്പോൾ ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ എത്തുന്നത്. കലിപ്പു ലുക്കിൽ ജീപ്പിൽ ഇരിക്കുന്ന പൃഥ്വിരാജാണ് ചിത്രത്തിൽ. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ഫോട്ടോ. 

അന്തരിച്ച സംവിധായകൻ സച്ചിയുടെ സ്വപ്ന ചിത്രമാണിത്. 'അയ്യപ്പനും കോശിയും സിനിമയ്ക്കുശേഷം  'വിലായത്ത് ബുദ്ധയാണ് സച്ചി സംവിധാനം ചെയ്യാനിരുന്നത്. സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി.ആര്‍ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദു​ഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

ഷമ്മി തിലകനും അനു മോഹനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്. ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. കന്നഡയിലെ ഈ വർഷത്തെ മെ​ഗാഹിറ്റ് ചിത്രം '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT