Prithviraj, Mammootty 
Entertainment

'കയ്യടി കിട്ടാന്‍ പറയുന്നതല്ല, ഞാന്‍ കണ്ടതില്‍ ഏറ്റവും ഫ്‌ളക്‌സിബിള്‍ ആയ നടന്‍ മമ്മൂക്കയാണ്'; പൃഥ്വിരാജ്, വിഡിയോ

ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആട് ജീവിതത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ ട്രാന്‍സ്ഫര്‍മേഷന്‍ അമ്പരപ്പിക്കുന്നതായിരുന്നു. പിന്നാലെ ആ രൂപത്തില്‍ നിന്നും അതിവേഗം തിരികെ വന്നും പൃഥ്വിരാജ് ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ കലീഫയ്ക്ക് വേണ്ടിയുള്ള പൃഥ്വിയുടെ ട്രാന്‍സ്ഫര്‍മേഷനും കയ്യടി നേടുകയാണ്. തന്റെ ഇരുപതുകളിലെ ലുക്കിനെ ഓര്‍മിപ്പിക്കുകയാണ് പൃഥ്വിരാജ്.

അതേസമയം രൂപത്തില്‍ വരുത്തുന്ന മാറ്റങ്ങളില്‍ തന്റെ പ്രചോദനം നടന്‍ മമ്മൂട്ടിയാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. കഴിഞ്ഞ ദിവസം പുതിയ ചിത്രം ഐ, നോബഡിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് പൃഥ്വിരാജ് മമ്മൂട്ടി കഥാപാത്രമായി മാറുന്നതിനെക്കുറിച്ച് പറഞ്ഞത്. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

''ഞാന്‍ കണ്ടതില്‍ ഏറ്റവും ഫ്‌ളക്‌സിബിള്‍ ആക്ടര്‍ മമ്മൂക്കയാണ്. മമ്മൂക്കയുടേയും ലാലേട്ടന്റേയും പേര് പറഞ്ഞാല്‍ കയ്യടി കിട്ടുമെന്നുള്ളതു കൊണ്ട് പറയുന്നതല്ല. മമ്മൂക്കയെ ഏത് കഥാപാത്രമായി കണ്ടാലും അദ്ദേഹം അതുപോലെ തന്നെയിരിക്കും. അമരത്തിലെ അച്ചൂട്ടിയെ കണ്ടാല്‍ ഒരു മുക്കുവനായി തോന്നും. ദി കിങിലെ കളക്ടറെ കണ്ടാല്‍ ശരിക്കും അങ്ങനൊരാളായി തോന്നും. അത്തരത്തില്‍ വളരെ എളുപ്പത്തില്‍ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരാളാണ്. കമല്‍ഹാസന്‍ സാര്‍ അങ്ങനെയാണ്. അതൊക്കെയാണ് എനിക്ക് പ്രചോദനം'' പൃഥ്വിരാജ് പറയുന്നു.

അതേസമയം ഐ, നോബഡി റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് ഐ, നോബഡി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ചര്‍ച്ചയായി മാറിയിരുന്നു. പാര്‍വതി തിരുവോത്താണ് ചിത്രത്തിലെ നായിക. ജൂലൈ 9ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ നിര്‍മാണം ഈ4 എക്‌സ്‌പെരിമെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്തയും സിവി സാരഥിയും സുപ്രിയ മേനോനും ചേര്‍ന്നാണ്.

Prithviraj says Mammootty is the most flexible actor he saw.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരുപാട് ദുരൂഹതകള്‍, മുട്ടില്‍ മരംമുറി ഗൂഢാലോചനയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ദൃക്‌സാക്ഷി, ജയതിലകിന്റേത് വിചിത്ര ഉത്തരവ്, അന്വേഷണം വേണമെന്ന് വനംമന്ത്രി

നൂറ് കടന്ന് ബീൻസും ചെറിയ ഉള്ളിയും, വെളുത്തുള്ളി 200ന് മുകളിൽ; കത്തിക്കയറി പച്ചക്കറി വില, ഇനിയും കൂടുമോ?

കരിയറിലെ ആദ്യ 50 കോടിയുമായി പാര്‍വതി തിരുവോത്ത്; 'പ്രഥമ്യ ദൃഷ്ട്യാ കുറ്റക്കാര്‍' വിജയക്കുതിപ്പ് തുടരുന്നു

യാത്രക്കാരെ വലച്ച് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്: ഹെയർപിൻ വളവിലെ കുഴിയിൽ വീണ് ലോറിയുടെ ടയർ പൊട്ടി

കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?