Mallika Sukumaran, Prithviraj  ഇൻസ്റ്റ​ഗ്രാം
Entertainment

അമ്മയുടെ പിറന്നാളിന് അപൂർവ ചിത്രവുമായി പൃഥ്വിരാജ്; ആശംസകൾ നേർന്ന് ഇന്ദ്രജിത്തും പൂർണിമയും

'വാരണാസി' ആണ് പൃഥ്വിരാജിന്റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മല്ലികാ സുകുമാരന്റെ 71-ാം ജന്മദിനമാണിന്ന്. മല്ലിക സുകുമാരന് ജന്മദിനാശംസ നേർന്ന് പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമായി മാറുന്നത്. കൈക്കുഞ്ഞായിരിക്കുന്ന പൃഥ്വിരാജിനെ എടുത്തു നിൽക്കുന്ന അമ്മ മല്ലികയുടെ ചിത്രമാണ് നടൻ ആരാധകർക്കായി പങ്കുവച്ചത്. ഫോട്ടോയ്ക്കൊപ്പം ‘ഹാപ്പി ബർത്ത്ഡേ അമ്മേ’ എന്ന ആശംസയും പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്.

ഇന്ദ്രജിത്തും അമ്മ മല്ലിക സുകുമാരന് പിറന്നാൾ ആശംസ അറിയിച്ചിരുന്നു. കുടുംബ ചിത്രം പങ്കുവച്ചാണ് ഇന്ദ്രജിത് ആശംസ നേർന്നത്. മല്ലിക സുകുമാരനൊപ്പമുള്ള ചിത്രം പൂർണിമയും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് മല്ലികയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. സിനിമകളിലും ടെലിവിഷൻ സ്ക്രീനുകളിലും സജീവമാണ് നടി മല്ലിക സുകുമാരൻ.

മലയാള സിനിമയിലെ എക്കാലത്തെയും കരുത്തുറ്റ ദമ്പതികളായിരുന്നു സുകുമാരനും മല്ലികയും. അഭിനയത്തിന് പുറമേ സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് മല്ലിക. അതേസമയം 'വാരണാസി' ആണ് പൃഥ്വിരാജിന്റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. 'അക്ക'യാണ് പൂർണിമയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്ന വെബ് സീരീസ്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Prithviraj share a rare photo with his mother Mallika Sukumaran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരിപ്പൂരിൽ സ്വർണം പൊട്ടിക്കൽ നാടകം; യുവതിയും ഭർത്താവും ഉൾപ്പെടെ നാലുപേർ പിടിയിൽ

സ്കോഡ കൈലാക്കിന് ഫാൻസി നമ്പർ സ്വന്തമാക്കാൻ 1.75 ലക്ഷം രൂപ; യുവാവിന്റെ വാഹനപ്രേമം ശ്രദ്ധേയമാകുന്നു

നടന്‍ ആയുഷ്മാന്‍ ഖുറാനയ്ക്ക് ഭീഷണി, കോടികള്‍ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം; ഐടി പ്രൊഫഷണല്‍ കസ്റ്റഡിയില്‍

നീറ്റ്-പിജി: പെര്‍സന്റൈല്‍ സമ്പ്രദായത്തിന് പകരം റാങ്ക് അടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് കൊണ്ടുവരാന്‍ നീക്കം

ട്രംപിന്റെ ജാതകപ്രകാരം കാലസര്‍പ്പയോഗം; അധികാരത്തില്‍ വെല്ലുവിളികളുടെ സമയം