Khalifa വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഖലീഫ'യിലെ 'അസലായവളേ' സൂപ്പർ ട്രെൻഡിങ്; പൃഥ്വിരാജിൻ്റെ നായികയായി മാളവിക ശ‍‍ർമ്മ മലയാളത്തിലേക്ക്

ഗാനം റീൽസുകളിലും വൻ ട്രെൻഡിങ് ആയി തുടരുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

വൈശാഖിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ആക്ഷൻ ത്രില്ലർ ബിഗ് ബഡ്ജറ്റ് ചിത്രം 'ഖലീഫ'യിലെ നായികയെ തിരഞ്ഞ് സോഷ്യൽ മീഡിയ. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. ചിത്രത്തിലെ 'അസലായവളേ..' എന്ന ഗാനത്തിൻ്റെ ലിറിക്കൽ വിഡിയോ പുറത്തുവിട്ടുകൊണ്ടാണ് മാളവികയെ അണിയറ പ്രവ‍ത്തക‍ർ പരിചയപ്പെടുത്തിയത്.

ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനത്തിൻ്റെ വിഡിയോ നേരത്തെ തന്നെ അണിയറ പ്രവ‍ർത്തകർ റിലിസ് ചെയ്തിരുന്നു. ജേക്സ് ബിജോയ്- സിദ് ശ്രീറാം കൂട്ടുകെട്ടിൽ പിറന്ന ഗാനത്തിന് വരികൾ രചിച്ചത് മുത്തുവാണ്. സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേ‍‍ർന്ന് ആലപിച്ച ഗാനം ഇതിനോടകം 3 മില്യണിലധികം വ്യൂവ്സാണ് കരസ്ഥമാക്കിയത്.

ഗാനം റീൽസുകളിലും വൻ ട്രെൻഡിങ് ആയി തുടരുകയാണ്. പതിനായിരത്തോളം റീൽസുകൾ ഇതിനോടകം തന്നെ പുറത്തിറങ്ങി കൂടാതെ സ്പോട്ടിഫൈയിലും ദിവസേന ഒരു ലക്ഷത്തിന് മുകളിൽ വ്യൂസ് ലഭിക്കുന്നുണ്ട്. ഓണം റിലീസായി 2026 ഓഗസ്റ്റ് 20ന് ചിത്രം തിയറ്ററുകളിലെത്തും. ജിനു എബ്രഹാമിന്റെതാണ് തിരക്കഥ.

2018ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'നേല ടിക്കറ്റ്'ലൂടെയാണ് മാളവിക ശർമ്മ അഭിനയ രംഗത്ത് ചുവട് വെക്കുന്നത്. അതിന് ശേഷം തമിഴ് ചിത്രം 'കോഫി വിത്ത് കാതൽ'ലും 2024ൽ തെലുങ്ക് ആക്ഷൻ ഡ്രാമ 'ഹരോം ഹര'യിലും സുപ്രധാന വേഷങ്ങളിലെത്തി. 'ഖലീഫ' മാലവികയുടെ ആദ്യ മലയാള സിനിമയാണ്. അഭിനേത്രി എന്നതിന് പുറമെ മാളവിക ശർമ്മ ഒരു അഭിഭാഷക കൂടിയാണ്.

'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 'മാമ്പറയ്ക്കൽ അഹമ്മദ് അലി'യായ് അതിഥി വേഷത്തിൽ മലയാളത്തിൻ്റെ ലെജൻഡ് മോഹൻലാലും എത്തുന്നു. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്.

സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. പോക്കിരി രാജയ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണ് ഖലീഫ.

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്,

മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് - ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളർ പ്ലാനറ്റ്, വിഎഫ്എക്സ് - പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് - വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ് - സിനറ്റ് സേവ്യർ, പിആർഒ - ശബരി.

Prithviraj starrer Khalifa movie Asalayavale song goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും അതിശക്തമഴ; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്നിടത്ത് യെല്ലോ; ജാഗ്രത

ലൈംഗികാവയവത്തിൽ വൈബ്രേറ്റിംഗ് ഉപകരണം വെക്കുന്നത് ബലാത്സംഗവും പോക്സോ കുറ്റവും; നിർണ്ണായക നിരീക്ഷണവുമായി ഹൈക്കോടതി

ദഹനക്കേട് പതിവാണോ? ഈ ശീലങ്ങളിൻ മാറ്റം വരുത്താം

'എനിക്കാണോ പ്രശ്നം, അതോ ഞാൻ ഡീൽ ചെയ്യുന്നതിന്റെ ആണോ പ്രശ്നം ? ; 'നാർസിസിസ്റ്റിക് അബ്യൂസി'നെക്കുറിച്ച് ആളുകൾക്ക് ധാരണയില്ല'

രാത്രിയിൽ 'ചതിക്കുഴിയായി' താഴ്ന്ന ഡിവൈഡറുകൾ; കണ്ണൂർ പള്ളിക്കുന്നിൽ വാഹനാപകടങ്ങൾ പെരുകുന്നു