Entertainment

'ഒരു സമുദായത്തിന്റെ പ്രശ്നമാ സാറേ', ചോരക്കളിയായി കുരുതി; ട്രെയിലർ

ഈ മാസം 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന കുരുതിയുടെ ട്രെയിലർ പുറത്ത്. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകരുടെ പ്രതീക്ഷയേറ്റുന്നതാണ്. മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം ആമസോൺ പ്രൈമിലൂടെ ഓണം റിലീസായാണ് ചിത്രം എത്തുക. 

ഒടിടി റിലീസിനെത്തുന്ന പൃഥ്വിരാജിന്റെ രണ്ടാമത്തെ ചിത്രമാണ് കുരുതി. ഈ മാസം 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റോഷൻ മാത്യൂസ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മുരളി ​ഗോപി, മാമുക്കോയ, സാ​ഗർ സൂര്യ, ശ്രിന്ദ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. 

മെയ് 13ന് തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു ചിത്രം. എന്നാൽ കോവിഡ് സാഹചര്യത്തെ തുടർന്നാണ് റിലീസ് തിയറ്ററിലേക്ക് മാറ്റിയത്. അനീഷ് പള്ളയൽ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിർമിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ്. സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിക്കുന്നത് ജേക്ക്സ് ബിജോയ്.  അഭിനന്ദൻ രാമാനുജമാണ് കാമറ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT