പൃഥ്വിരാജ്, ബൈജു 
Entertainment

'പ്രായം കൂടുന്തോറും പുച്ഛം കൂടി വരുന്ന ബൈജു ചേട്ടൻ...'; വൈറലായി പൃഥ്വിരാജിന്റെ വാക്കുകൾ

എന്നെ ചെറിയ കാലം മുതൽ കാണുന്ന രണ്ട് പേരാണ്.

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ​ഗുരുവായൂരമ്പല നടയിൽ. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയാഘോഷ പരിപാടികൾ കഴിഞ്ഞദിവസം കൊച്ചിയിൽ നടന്നിരുന്നു. വിജയാഘോഷ ചടങ്ങിൽ നടൻമാരായ ജ​ഗദീഷിനെയും ബൈജുവിനെയും കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

"ഇവിടെ എടുത്തു പറയേണ്ട രണ്ട് പേരാണ് പ്രായം കൂടുന്തോറും ഷർട്ടിലെ ഡിസൈൻ കൂടിവരുന്ന ജ​ഗദീഷ് ചേട്ടനും അതുപോലെ തന്നെ പ്രായം കൂടുന്തോറും പുച്ഛം കൂടി വരുന്ന ബൈജു ചേട്ടനും. രണ്ട് പേരും ഇവിടെയുണ്ട്. വ്യക്തിപരമായി എനിക്ക് വളരെ അടുപ്പമുള്ള രണ്ട് ആൾക്കാരാണിവർ.

എന്നെ ചെറിയ കാലം മുതൽ കാണുന്ന രണ്ട് പേരാണ്. രണ്ട് പേർക്കൊപ്പവും ഇന്നും സിനിമയിൽ സജീവമായി അഭിനയിക്കാൻ കഴിയുന്നു എന്ന് പറയുന്നത് എനിക്ക് വലിയ പാഠമാണ്. കാരണം, ജഗദീഷേട്ടന്‍ പുതിയ പിള്ളേരുടെ കൂടെ അഭിനയിക്കുമ്പോൾ അവരുടെ ടൈം ലൈനിലുള്ള നടനാണ്. ബൈജു ചേട്ടൻ ഇന്നും വിപിൻ ദാസിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ, വിപിൻ ദാസിന്റെ ​ഗ്രാമറിലുള്ള നടനാണ്. അതുപോലെയാകണേ ഞാനും" എന്നാണ് എന്റെ പ്രാർഥന.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തില്‍ ജഗദീഷ് പൃഥ്വിരാജിന്റെ അച്ഛനായിട്ടും, ബൈജു ഭാര്യാ പിതാവായിട്ടുമാണ് അഭിനയിച്ചത്. അനശ്വര രാജൻ, നിഖില വിമൽ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ