Kajol, Prithviraj വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'എന്താ മോനേ ദിനേശാ...'; പൃഥ്വിയുടെ ഡയറക്ഷന്‍, മോഹന്‍ലാലിനെ അനുകരിച്ച് കാജോള്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ബംഗാളി തെറി വാക്കാണ് പൃഥ്വിരാജിനോട് പറയാന്‍ കാജോള്‍ ആവശ്യപ്പെടുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഈയ്യടുത്താണ് പൃഥ്വിരാജിന്റെ പുതിയ ഹിന്ദി ചിത്രം 'സര്‍സമീന്‍' റിലീസ് ചെയ്തത്. കാജോള്‍ ആണ് ചിത്രത്തിലെ പൃഥ്വിരാജിന്റെ നായിക. യുവതാരം ഇബ്രാഹിം അലി ഖാനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിയോ ഹോട്ട്‌സ്റ്റാറിലൂടെയാണ് സിനിമയുടെ റിലീസ്. ചിത്രത്തില്‍ പട്ടാളക്കാരനായാണ് പൃഥ്വിരാജ് എത്തുന്നത്.

ഇപ്പോഴിതാ കാജോളിനെ മലയാളം പഠിപ്പിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോ വൈറലാവുകയാണ്. സര്‍സമീനിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള വീഡിയോയില്‍ നിന്നുള്ള ഭാഗമാണ് വൈറലാകുന്നത്. വീഡിയോയില്‍ രണ്ട് പേരോടും സ്വന്തം ഭാഷയില്‍ നിന്നുള്ള ഏതെങ്കിലും വാക്ക് പരസ്പരം പഠിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

പിന്നാലെ 'മക്കളെ ഇതാണ് നമ്മുടെ അവസരം. കജോളിനെ മലയാളം പഠിപ്പിക്കാം' എന്നു പറഞ്ഞു കൊണ്ട് പൃഥ്വിരാജ് കളത്തിലേക്ക് ഇറങ്ങുകയാണ്. 'ഒരു ഫ്രേസ് പഠിപ്പിക്കാം. ഒരു നിബന്ധനയുണ്ട്. തോള്‍ ചെരിക്കണം. ഇടത്തേ തോള്‍ ഉയര്‍ത്തണം. എന്നിട്ട് എന്താ മോനേ ദിനേശാ എന്ന് പറയണം' എന്നാണ് പൃഥ്വിരാജ് കാജോളിനോട് ആവശ്യപ്പെടുന്നത്. കാജോള്‍ പൃഥ്വി നിര്‍ദ്ദേശിച്ചത് പോലെ തന്നെ ചെയ്യുന്നതും എന്താ മോനെ ദിനേശാ എന്ന് പറയുകയും ചെയ്യുന്നുണ്ട്.

''വളരെ പ്രശസ്തമായ, വാട്‌സ് അപ്പ് എന്ന അര്‍ത്ഥം വരുന്നൊരു പ്രയോഗമാണത്. മോഹന്‍ലാലിന്റെ വളരെ ഐക്കോണിക് ആയ ഡയലോഗ് ആണിത്. ഇതോടെ നിങ്ങള്‍ ഞാന്‍ അടക്കമുള്ള എല്ലാ മോഹന്‍ലാല്‍ ഫാന്‍സിന്റേയും ഗുഡ് ബുക്ക്‌സില്‍ ഇടം നേടിയിരിക്കുകയാണ്'' എന്നും പൃഥ്വിരാജ് കാജോളിനോടായി പറയുന്നുണ്ട് പിന്നാലെ കാജോളിന്റെ ഊഴമായിരുന്നു. എന്നാല്‍ കാജോള്‍ തന്നെ പഠിപ്പിക്കുക എന്തെങ്കിലും തെറി വാക്കായിരിക്കുമെന്ന് പൃഥ്വിരാജ് പറയുന്നുണ്ട്. പ്രതീക്ഷിച്ചത് പോലെ തന്നെ ബംഗാളിയിലുള്ളൊരു തെറി വാക്കാണ് പൃഥ്വിരാജിനോട് പറയാന്‍ കാജോള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പൃഥ്വി അതിന് തയ്യാറാകാതെ ഒഴിഞ്ഞു മാറുകയാണ്.

Prithviraj teaches Kajol malayalam and to imitate Mohanlal. video gets applauses from the fans.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'