കോൾഡ് കേസ് പോസ്റ്റർ 
Entertainment

പൃഥ്വിരാജിന്റെ കോൾഡ് കേസ് ആമസോൺ പ്രൈമിൽ, റിലീസ് തിയതി പ്രഖ്യാപിച്ചു

കോവിഡ് പ്രതിസന്ധിക്കു ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന പൃഥ്വിരാജിന്റെ ആദ്യത്തെ സിനിമയാണിത്

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ത്രില്ലർ സിനിമ കോൾഡ് കേസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ ഈ മാസം 30നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.  കോവിഡ് പ്രതിസന്ധിക്കു ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന പൃഥ്വിരാജിന്റെ ആദ്യത്തെ സിനിമയാണിത്.

പുതിയ കേസ്, പുതിയ നി​ഗൂഢത, നിങ്ങളുടെ പൊലീസ് പുതിയ ഡ്യൂട്ടിയിൽ- എന്ന അടിക്കുറിപ്പിലാണ് പൃഥ്വിരാജ് റിലീസ് ഡേ പുറത്തുവിട്ടത്. തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദിഥി ബാലനാണ് നായികയായി എത്തുന്നത്. ' കോൾഡ് കേസി' ൽ എസിപി സത്യജിത് എന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ്. 

തിരുവനന്തപുരം പശ്ചാത്തലമാക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആണ് ചിത്രം. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ സാങ്കല്‍പിക കഥയാണിതെന്നാണ് സംവിധായകൻ പറയുന്നത്. ത്രില്ലർ ചിത്രമാണെങ്കിലും ആക്ഷൻ സീക്വൻസുകളൊന്നുമില്ലാതെയാവും ചിത്രം എത്തുക. ശ്രീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ്. സംഗീതം പ്രശാന്ത് അലക്സ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി