Priya Bapat 
Entertainment

സീനില്‍ ഇല്ലാതിരുന്നിട്ടും അയാള്‍ തുടര്‍ച്ചയായി ചുംബിച്ചു കൊണ്ടിരുന്നു; ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു; വെളിപ്പെടുത്തി പ്രിയ ബപ്പട്ട്

രംഗം ആവശ്യമുണ്ടോ എന്ന് താന്‍ പലവട്ടം സംവിധായകനോട് ചോദിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ദുരനുഭവം പങ്കിട്ട് നടി പ്രിയ ബപ്പട്ട്. മറാഠി സിനിമയിലെ മുന്‍നിര നായികയാണ് പ്രിയ ബപ്പട്ട്. ഒടിടി സീരീസുകളിലൂടെ ഇന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ പ്രിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരിക്കിലൊരു പാട്ട് രംഗം ചിത്രീകരിക്കുന്നതിനിടെ നായക നടന്‍ തന്നെ തുടര്‍ച്ചയായി ചുംബിച്ചുവെന്നാണ് പ്രിയയുടെ വെളിപ്പെടുത്തല്‍.

ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ മനസ് തുറന്നത്. ''പാട്ടിനിടെ നടന്‍ ഇല്ലാത്ത രംഗങ്ങള്‍ ഇംപ്രവൈസ് ചെയ്യാന്‍ തുടങ്ങി. അയാള്‍ എന്നെ തുടര്‍ച്ചയായി ചുംബിച്ചു കൊണ്ടിരുന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല, എനിക്ക് പ്രതികരിക്കാനായില്ല. ഞാന്‍ അന്ന് തുടക്കകാരിയാണ്. അതിനാല്‍ ഇതിനോടൊക്കെ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു'' പ്രിയ പറയുന്നു.

തുടക്കത്തില്‍ തന്നെ ചുംബന രംഗത്തോട് തനിയ്ക്ക് യോജിപ്പുണ്ടായിരുന്നില്ലെന്നാണ് പ്രിയ പറയുന്നത്. ഈ രംഗം ആവശ്യമുണ്ടോ എന്ന് താന്‍ പലവട്ടം സംവിധായകനോട് ചോദിച്ചിരുന്നുവെന്നും പ്രിയ പറയുന്നു. ഒടുവില്‍ സിനിമയ്ക്ക് ആവശ്യമാണെന്നും ഇത് തന്റെ ജോലിയുടെ ഭാഗമാണെന്നും ചിന്തിച്ച് തയ്യാറായതാണെന്നുമാണ് പ്രിയ പറയുന്നത്. എന്നാല്‍ പ്രശ്‌നം അവിടം കൊണ്ടു തീര്‍ന്നില്ല.

ആ നടനും താനും ഒരേ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. അയാള്‍ ഡിന്നറിനും പ്രഭാത ഭക്ഷണത്തിനും ആവര്‍ത്തി ക്ഷണിക്കുകയും മുറിയിലേക്ക് വിളിക്കുകയും ചെയ്തു. ഇതോടെ താന്‍ ഭയന്നു പോയെന്നും ഭര്‍ത്താവിനെ വിളിച്ച് പലവട്ടം കരഞ്ഞുവെന്നും പ്രിയ പറയുന്നു. തന്റെ അവസ്ഥ മനസിലാക്കി ഭര്‍ത്താവ് മുംബൈയില്‍ നിന്നും ഷൂട്ടിങ് നടക്കുന്ന ഭോപ്പാലിലെത്തിയെന്നാണ് പ്രിയ പറയുന്നത്. ഷൂട്ട് തീരുന്നത് വരെ ഭര്‍ത്താവ് തന്റെ അടുത്തു തന്നെയുണ്ടായിരുന്നുവെന്നും താരം പറയുന്നു.

Priya Bapat says an actor kept kissing her during a kiss scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബന്ധുനിയമന വിവാദത്തില്‍ രാജി; സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ച് സഹോദരീഭര്‍ത്താവ്

മഴയില്‍ കുളിച്ച് കമലിന്റ വീട്ടിലേക്ക് കയറി ചെന്നു; തബല ഭാസ്‌കരനാകാന്‍ വിളിച്ചപ്പോള്‍ പേടി മുങ്ങിയ സലിം കുമാര്‍

കാലവര്‍ഷം: കേരളത്തില്‍ വൈകി, മഹാരാഷ്ട്രയില്‍ നേരത്തേ; ഡല്‍ഹിയില്‍ സമയക്രമം പാലിക്കുമോ?; കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഇങ്ങനെ

പോർച്ചു​ഗൽ ടീമിൽ 26 അല്ല, '27+1' താരങ്ങൾ; അധിക ​ഗോൾ കീപ്പറും അ​ദ‍‍‍ൃശ്യനായി ഡീ​ഗോ ജോട്ടയും!

'ശസ്ത്രക്രിയ ഒഴിവാക്കാൻ അഞ്ച് വർഷത്തിനിടെ നാട്ടുവൈദ്യന്മാര് തന്ന മരുന്നു മുഴുവനും കഴിച്ച് ആരോ​ഗ്യം നശിപ്പിച്ചു', സലിംകുമാർ അന്ന് പറഞ്ഞു

SCROLL FOR NEXT