റിലീസിന് മുൻപ് തന്നെ ട്രോളുകളിലും വിവാദങ്ങളിലും ഇടം നേടിയ ചിത്രമാണ് പരം സുന്ദരി. ചിത്രത്തിൽ മലയാളി പെൺകുട്ടിയെ അവതരിപ്പിച്ചത് നടി ജാൻവി കപൂർ ആയിരുന്നു. എന്നാല്‍ മലയാളം തീരെ വഴങ്ങാത്ത 'തെക്കേപ്പാട്ട് സുന്ദരി ദാമോദരന്‍ പിള്ള'യെന്ന ജാന്‍വിയെ കണ്ട് പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടി. ചിത്രത്തിലെ 'ചുവപ്പ് കളര്‍ സാരിയില്‍' എന്നു തുടങ്ങുന്ന ഗാനവും ട്രോളുകള്‍ വാരിക്കൂട്ടി.
ഇപ്പോഴിതാ ചിത്രത്തില്‍ ആള്‍ക്കൂട്ട സീനില്‍ മാത്രം മുഖം കാണിച്ചു മടങ്ങിയ യഥാര്‍ഥ മലയാളി താരത്തെ കണ്ട ഞെട്ടലിലാണ് ആരാധകര്‍. ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടും സെന്‍സേഷനായി മാറിയ പ്രിയ പ്രകാശ് വാര്യരാണ് ആ താരം. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ച താരം എന്തുകൊണ്ട് ഇത്രയും ചെറിയ കഥാപാത്രമായി പരം സുന്ദരിയിലെത്തി എന്നാണ് ആരാധകരുടെ ചോദ്യം.
അതേസമയം വെള്ളയും പിങ്കും കലർന്ന സാരിയിൽ സിദ്ധാർഥ് മൽഹോത്രയുടെ തൊട്ടുപിന്നിൽ ഒരു റൊമാന്റിക് ഗാന രംഗത്തിൽ മാത്രമാണ് പരം സുന്ദരിയിൽ പ്രിയ പ്രത്യക്ഷപ്പെടുന്നത്. സംഭാഷണങ്ങളൊന്നുമില്ലാതെ തന്നെ തന്റെ പുഞ്ചിരിയിലൂടെ വീണ്ടും ആരാധകരുടെ മനം കവരുകയാണ് പ്രിയ. പരം സുന്ദരിയില്‍ പ്രിയ വാര്യരെ കണ്ടവര്‍ എന്തുകൊണ്ട് ചിത്രത്തില്‍ നായികയായി പ്രിയയെ കാസ്റ്റ് ചെയ്തില്ല എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്. മലയാളം തീരെ വശമില്ലാത്ത ജാന്‍വിയെക്കാള്‍ എത്രയോ ഭേദമാണ് മലയാളിയായ പ്രിയ വാര്യര്‍ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
അന്യഭാഷകളിലും നായികയായി തിളങ്ങിയ പ്രിയ കേവലമൊരു ആള്‍ക്കൂട്ട സീനില്‍ അഭിനയിക്കാന്‍ എങ്ങനെ തയ്യാറായി എന്നും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. അജിത് നായകനായെത്തിയ തമിഴ് ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യാണ് പ്രിയ വാര്യരുടേതായി ഒടുവില്‍ റിലീസ് ചെയ്ത് ചിത്രം. ചിത്രത്തിലെ തൊട്ടു തൊട്ടു പേസും സുല്‍ത്താന എന്ന ഗാനത്തിലെ പ്രകടനത്തിന് പ്രിയയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates