അടുത്തിടെയാണ് മോഹൻലാലിനെതിരെ രൂക്ഷവിമർശനവുമായി ശ്രീനിവാസന് രംഗത്തെത്തിയത്. പ്രേം നസീറിനോട് കാണിച്ച വഞ്ചനയെക്കുറിച്ചും മോഹൻലാലിന്റെ കേണൽ പദവിയേയും കുറിച്ചുള്ള ആരോപണങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി സംവിധായകൻ പ്രിയദർശൻ രംഗത്തെത്തിയിരിക്കുകയാണ്. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല എന്നാണ് പ്രിയദർശൻ പറയുന്നത്. മോഹന്‍ലാല്‍ ഒരിക്കലും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് പേരും തന്‍റെ പ്രിയ സുഹൃത്തുക്കള്‍ ആണെന്നും പ്രശ്നത്തിനു പിന്നിലുള്ള യഥാര്‍ഥ കാരണം അറിയാതെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും പ്രിയദർശൻ പറഞ്ഞു. പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ പ്രമോഷന്റെ ഭാഗമായി ട്രേഡ‍് അനലിസ്റ്റ് ശ്രീധര്‍ പിള്ളയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്‍റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സില്‍ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും എന്ന്. മനുഷ്യര്‍ അത് ചെയ്യണമെന്നാണ് എന്‍റെ പക്ഷം. എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം. എനിക്ക് അറിയില്ല. സത്യന്‍ അന്തിക്കാടിനും ഇതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. ഞങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഏറെ വിചിത്രമായി തോന്നുന്നു.- പ്രിയദർശൻ പറഞ്ഞു.
ഇതില്‍ മോഹന്‍ലാല്‍ ഒരിക്കലും പ്രതികരിച്ചിട്ടില്ലെന്നും അതാണ് ഇതിലെ നല്ല വശമെന്നുമാണ് പ്രിയദർശൻ പറയുന്നത്. എന്താണ് പറയുക എന്നായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുക. ശ്രീനിവാസന് അങ്ങനെ തോന്നിയിരിക്കാം. അതുകൊണ്ടാവാം പറഞ്ഞത് എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. മോഹന്‍ലാലിന് ശ്രീനിവാസനെ അറിയാം.- പ്രിയദർശൻ കൂട്ടിച്ചേർത്തു.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗിലായിരുന്നു ശ്രീനിവാസന്റെ വിവാദപ്രസ്താവന. പുരസ്കാര ചടങ്ങിനിടെ മോഹൻലാൽ തന്നെ ചുംബിച്ചപ്പോൾ അദ്ദേഹത്തെ കംപ്ലീറ്റ് ആക്റ്ററെന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലായി എന്നാണ് ശ്രീനിവാസൻ പറയുന്നത്. കൂടാതെ മോഹൻലാൽ കേണൽ പദവി വാങ്ങിയെടുത്തതാണെന്നും പ്രേം നസീറിനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്. മോഹൻലാലുമായി നിരവധി പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates