Priyadarshan, Sanju Samson ഇൻസ്റ്റ​ഗ്രാം
Entertainment

'ഇതിലിപ്പോൾ ശരിക്കും ഫാൻ ബോയ് ആരാ ?'; സഞ്ജുവിന്റെ കൂടെ ഫോട്ടോയ്ക്ക് നിൽക്കുന്നതിൽ അഭിമാനമെന്ന് പ്രിയദർശൻ

കോളജ് കാലത്ത് ബാറ്റ്സാമാനായും വിലസിയിട്ടുണ്ട് പ്രിയദർശൻ.

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ പ്രിയദർശന് ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെക്കുറിച്ച് സിനിമാ പ്രേക്ഷകർക്ക് അറിയാവുന്ന കാര്യമാണ്. സിനിമയോളം തന്നെ പ്രിയദർശന് പ്രിയമുണ്ട് ക്രിക്കറ്റിനോട്. കുട്ടിക്കാലത്ത് ക്രിക്കറ്റ് എന്ന് വച്ചാൽ ജീവനായിരുന്നു സംവിധായകന്. കോളജ് കാലത്ത് ബാറ്റ്സാമാനായും വിലസിയിട്ടുണ്ട് പ്രിയദർശൻ.

എന്നാൽ കണ്ണിന് പരിക്കേറ്റതോടെ തന്റെ ഇഷ്ട മേഖലയിൽ നിന്ന് പ്രിയദർശന് വിട്ടുനിൽക്കേണ്ടി വന്നു. ക്രിക്കറ്റ് കളിക്കിടെ പന്ത് വന്ന് ഇടത് കണ്ണില്‍ കൊണ്ട് പരിക്കേൽക്കുകയായിരുന്നു. കണ്ണിന് സാരമായി പരിക്കേറ്റതോടെ പ്രിയദർശന് ക്രിക്കറ്റ് കളി ഉപേക്ഷിക്കേണ്ടി വന്നു.

ആ കണ്ണ് മറക്കാനാണ് എപ്പോഴും കറുത്ത കണ്ണട ധരിച്ച് പ്രിയ​ൻ നടക്കുന്നത്. എന്നാൽ ക്രിക്കറ്റിനോടുള്ള പ്രണയത്തിൽ സംവിധായകന് ഇതുവരെയും ഒരു കുറവുമുണ്ടായിട്ടില്ല. ഇപ്പോഴിതാ സഞ്ജു സാംസണൊപ്പമുള്ള ഒരു മനോഹര ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രിയദർശൻ.

"ഒരു മലയാളിയും ക്രിക്കറ്റ് പ്രേമിയും എന്ന നിലയിൽ, സഞ്ജു സാംസണിന്റെ കൂടെ ഒരു ഫോട്ടോയ്ക്ക് വേണ്ടി നിൽക്കുന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു, ഓരോ മലയാളി ക്രിക്കറ്റ് ആരാധകനും അഭിമാനകരമായ നിമിഷം".- എന്നാണ് ചിത്രത്തിനൊപ്പം പ്രിയദർശൻ കുറിച്ചിരിക്കുന്നത്.

പിന്നാലെ കമന്റുമായി ആരാധകരുമെത്തി. 'ചേട്ടാ സഞ്ജുവിനെ വെച്ച് ഒരു പടം പിടിക്ക്' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 'ഇതിലിപ്പോ ആര് ആരുടെ ഫാൻ ബോയ് ആണ്' എന്നാണ് മറ്റൊരാൾ കുറിച്ചത്. 'രണ്ട് പേരെയും ഒന്നിച്ച് കണ്ടതിൽ ഞങ്ങൾക്കും അഭിമാനമെന്നും' ചിലർ കുറിച്ചു. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ഭൂത് ബം​ഗ്ല ആണ് പ്രിയ​ദർശന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം.

243 കോടിയാണ് ചിത്രം ഇതിനോടകം കളക്ട് ചെയ്തിരിക്കുന്നത്. അക്ഷയ് കുമാറിനെയും സെയ്ഫ് അലി ഖാനെയും പ്രധാന കഥാപാത്രങ്ങളായൊരുക്കുന്ന ഹയ്‌വാനും പ്രിയദർശന്റേതായി ഒരുങ്ങുന്നുണ്ട്.

Cinema News: Director Priyadarshan share a beautiful photo with Sanju Samson.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാര്‍ട്ടിയെ തെറ്റായി നയിച്ചവരാണ് വര്‍ഗവഞ്ചകര്‍, തന്റെ നിലപാട് ശരിയെന്ന് ജനങ്ങള്‍ അംഗീകരിച്ചു'

'മരിക്കാതെ വേറെ മാര്‍ഗമില്ല, നിങ്ങള്‍ സുഖമായി ജീവിക്കൂ'; സ്വര്‍ണാഭരണം തട്ടിയ കേസില്‍ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

'മാലിന്യം ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കണം'; മസ്‌കത്തില്‍ കര്‍ശന നിര്‍ദേശം, ലംഘിച്ചാല്‍ കനത്ത പിഴ

ഹാന്‍ഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ടു നീങ്ങി; തിരുവനന്തപുരത്ത് മൂന്ന് വയസുകാരി മരിച്ചു

യുഎഇയില്‍ പാസ്പോര്‍ട്ട്-കോണ്‍സുലര്‍ സേവനങ്ങള്‍ ഇനി എളുപ്പം; പുതിയ ബുക്കിങ് പോര്‍ട്ടല്‍ പ്രഖ്യാപിച്ചു