എംടി വാസുദേവൻ നായർ, പ്രിയദർശൻ/ ഫേയ്സ്ബുക്ക് 
Entertainment

എംടിയുടെ തിരക്കഥയിൽ ഈ വർഷം തന്നെ സിനിമ ചെയ്യുമെന്ന് പ്രിയദർശൻ; രണ്ടാമൂഴമാണോ എന്ന് ആരാധകർ

പ്രിയദർശൻ തന്നെയാണ് എംടിയുടെ തിരക്കഥയിൽ സിനിമ സംവിധാനം ചെയ്യുമെന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയത്

സമകാലിക മലയാളം ഡെസ്ക്

എംടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തിനായി മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. പല കാരണങ്ങൾ കൊണ്ട് ചിത്രം യാഥാർത്ഥ്യമായില്ല. രണ്ടാമൂഴവുമായി പ്രിയദർശൻ എത്തിയാലോ? സിനിമപ്രേമികൾക്കിടയിൽ ചൂടുപിടിച്ച ചർച്ചയാവുകയാണ് ഇത്. 

പ്രിയദർശൻ തന്നെയാണ് എംടിയുടെ തിരക്കഥയിൽ സിനിമ സംവിധാനം ചെയ്യുമെന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയത്. ഇതോടെ രണ്ടാമൂഴമാണ് ആ ചിത്രം എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു വെളിപ്പെടുത്തൽ. ഒരു വലിയ സിനിമയല്ലെങ്കില്‍ ഒരു ചെറിയ സിനിമ ഈ വര്‍ഷം തന്നെ എംടി സാറിന്‍റെ കൂടെയുണ്ടെന്നാണ് പ്രിയദർശൻ പറഞ്ഞത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് പ്രിയദർശന്റെ വലിയ ആ​ഗ്രഹമായിരുന്നു. 

പ്രിയദര്‍ശന്‍ പറയുന്ന എംടിയുടെ തിരക്കഥ 'രണ്ടാമൂഴം' ആയിരിക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍. വി എ ശ്രീകുമാറിന്‍റെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന 'രണ്ടാമൂഴം' മുടങ്ങിപ്പോയിരുന്നു. എംടിക്കും ശ്രീകുമാറിനും ഇടയിലുണ്ടായ നിയമതര്‍ക്കത്തിനു പിന്നാലെ ചിത്രത്തിന്‍റെ തിരക്കഥ ശ്രീകുമാര്‍ എംടിയെ തിരിച്ചേല്‍പ്പിച്ചിരുന്നു. പ്രിയദർശൻ രണ്ടാമൂഴം സംവിധാനം ചെയ്യണമെന്ന ആ​ഗ്രഹം ആ സമയത്ത് തന്നെ നിരവധി ആരാധകർ പങ്കുവെച്ചിരുന്നു. പുതിയ ചിത്രം മരക്കാൻ ദേശിയ അം​ഗീകാരം വാരിക്കൂട്ടിയതോടെ പ്രിയദർശനിലെ പ്രതീക്ഷയും ഉയർന്നിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT