പ്രിയങ്കയും നിക്ക് ജൊനാസും/ ഇന്‍സ്റ്റഗ്രാം 
Entertainment

പൂര്‍ണകുംഭം തലയിലേന്തി പ്രിയങ്ക ചോപ്ര, തൊട്ടുപിന്നാലെ ജൊനാസും; വൈറലായി ചിത്രം

പുതിയ വീട്ടിലേക്കുള്ള താമസം പോലും ഹിന്ദു ആചാരപ്രകാരമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡില്‍ നിരവധി ആരാധകരുള്ള ദമ്പതികളാണ് പ്രിയങ്ക ചോപ്രയും ജൊനാസും. ഭര്‍ത്താവിനൊപ്പം ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണെങ്കിലും ഇപ്പോഴും ആ പഴയ ഇന്ത്യന്‍ പെണ്‍കുട്ടി തന്നെയാണ് പ്രിയങ്ക. പുതിയ വീട്ടിലേക്കുള്ള താമസം പോലും ഹിന്ദു ആചാരപ്രകാരമായിരുന്നു. ഇപ്പോള്‍ വീടിന്റെ പാലു കാച്ചല്‍ ചടങ്ങില്‍ നിന്നുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

പൂര്‍ണകുംഭംതലയില്‍വെച്ച് നടക്കുന്ന പ്രിയങ്കയാണ് ചിത്രത്തില്‍. തൊട്ടു പിറകെ വാതില്‍ കടന്നു വരുന്ന ജൊനാസിനേയും കാണാം. ഡിസൈനറായ മസബ ഗുപ്തയുടെ ഹൗസ് ഓഫ് മസബയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. സ്‌പെഷ്യല്‍ ഡേയില്‍ മസബയുടെ വസ്ത്രമാണ് പ്രിയങ്ക ധരിച്ചിരുന്നത്. ഐവറി നിറത്തിലുള്ള വണ്‍ ഷോള്‍ഡര്‍ ട്യൂണിക്കും പാന്റ്‌സുമായിരുന്നു പ്രിയങ്കയുടെ വേഷം. ചടങ്ങുകള്‍ക്കായി ഓറഞ്ച് നിറത്തിലുള്ള ഷോള്‍ താരം തലയിലൂടെ ധരിച്ചിരുന്നു.

ഇപ്പോള്‍ തന്റെ പുസ്തകം അണ്‍ഫിനിഷഡിന്റെ പ്രമോഷന്‍ തിരക്കിലാണ് താരം. നെറ്റ്ഫഌക്‌സ് റിലീസായിരുന്ന വൈറ്റ് ടൈഗറിലാണ് പ്രിയങ്കയെ അവസാനമായി കണ്ടത്. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക